തപസ്സ് ചെയ്യുക അതാണ് സനാതന ധർമ്മം സംരക്ഷിക്കുന്നതിനുള്ള ഒരേഒരു പോംവഴി; ലഡു വിവാദത്തിനിടെ കാൽനടയായി തിരുപ്പതിയിലെത്തി ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ; ഉറ്റു നോക്കി നേതാക്കൾ

Update: 2024-10-02 08:13 GMT

ഹൈദരാബാദ്: രാജ്യത്തെ തന്നെ ഞെട്ടിച്ച വിവാദം ആയിരിന്നു തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന വാർത്ത. ലഡു വിവാദത്തിനിടെ കാൽനടയായി തിരുപ്പതി ക്ഷേത്രത്തിൽ എത്തി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ.

ബുധനാഴ്ചയാണ് പതിനൊന്ന് ദിവസമായി തുടരുന്ന തപസ്സ് പൂർത്തിയാക്കിയാണ് പവൻ കല്യാൺ തിരുപ്പതി ക്ഷേത്രത്തിലേക്ക് എത്തിയത്. സനാതന ധർമ്മം സംരക്ഷിക്കുന്നതിനാണ് താൻ മൂന്ന് മണിക്കൂർ നടന്ന് തിരുപ്പതി ക്ഷേത്രത്തിലേക്ക് എത്തിയതെന്ന് പവൻ കല്യാൺ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകൾ, ഇത് ഒരു പ്രസാദത്തിന്റെ പ്രശ്നം മാത്രമല്ല. എന്നാൽ, അത് ഒരു ട്രിഗറിങ് പോയിന്റ് ആയി മാറിയിരിക്കാമെന്ന് പവൻ കല്യാൺ പറഞ്ഞു.

തപസ്സ് സനാതന ധർമ്മം സംരക്ഷിക്കുന്നതിനുള്ള ഒരു പോംവഴിയാണ്. അത് വളരെ അത്യാവശ്യം ചെയ്യേണ്ട ഒന്നാണ്. സനാതന ധർമ്മമാണ് ദിവസത്തിന്റെ ഓർഡർ നിശ്ചയിക്കുന്നതെന്നും പവൻ കൂട്ടിച്ചേർത്തു.

വൈ.എസ്.ആർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ക്ഷേത്രത്തെ നിരവധി തവണ അശുദ്ധമാക്കിയെന്നും അദ്ദേഹം പറയുന്നു. ദേശീയതലത്തിൽ ഇതുമായി ബന്ധപ്പെട്ട് സംവാദം സംഘടിപ്പിക്കണമെന്നും പവൻ കല്യാൺ ആവശ്യപ്പെടുകയും ചെയ്തു.

തിരുപ്പതി ക്ഷേത്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

ജഗൻ മോഹൻ സർക്കാരിന്റെ ഭരണകാലത്ത് തിരുമല തിരുപ്പതി ലഡുവിൽ നിലവാരമില്ലാത്ത നെയ്യും മൃഗക്കൊഴുപ്പും ചേർത്തെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ആദ്യം വെളിപ്പെടുത്തിയത്.

ഇതോടെയാണ് രാജ്യം പുതിയ വിവാദത്തിലേക്ക് നീങ്ങിയത്. ഈ പക്ഷെ ജഗന്റെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസ് ഈ ആരോപണം പൂർണമായും നിഷേധിച്ചിരുന്നു.

Tags:    

Similar News