മധ്യപ്രദേശില്‍ പോലീസുകാരുടെ എന്‍കൗണ്ടര്‍; ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; മരിച്ച രണ്ട് പേരും വനിതകള്‍

Update: 2025-04-02 09:55 GMT

ഭോപ്പാല്‍: മധ്യപ്രദേശ് പൊലീസിന്റെ പരിശോധനയ്ക്കിടെ ആയുധധാരികളായ രണ്ടു വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ബാലഘട്ട് ജില്ലയിലെ കാടിനകത്താണ് ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവര്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള മമതയും പ്രമീലയും ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ രണ്ട് വനിതാ മാവോയിസ്റ്റുകള്‍ക്കായി കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ബാലഘട്ട്, മാണ്ട്ല, കവാര്‍ധ ജില്ലകളില്‍ ഇവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

പോലീസ് നടത്തിയ ഓപ്പറേഷനില്‍ നിന്നും മാവോയിസ്റ്റുകള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഫെബ്രുവരി 19-ന് ഇതേ വനമേഖലയില്‍ നടന്ന മറ്റൊരു ഓപ്പറേഷനില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 42 ദിവസമായി പൊലീസ് സ്‌പെഷ്യല്‍ ഹോക്ക് ഫോഴ്സ് മേഖലയില്‍ തീവ്രവാദ വിരുദ്ധ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്.

മാവോയിസ്റ്റ് സംഘങ്ങളുടെ സ്വാധീനം ചുരുക്കുന്നതിന്റെ ഭാഗമായി ഇത്തരം ഓപ്പറേഷനുകള്‍ തുടരുമെന്നും, പ്രദേശത്തെ സുരക്ഷ ഉറപ്പാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags:    

Similar News