തെലങ്കാനയിൽ പോലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു; അപകടം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ; നില അതീവ ഗുരുതരം

Update: 2024-10-01 04:34 GMT



ആർമൂർ: തെലങ്കാനയിൽ വെളുപ്പിന് നടക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ പാമ്പ് കടിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ നിസാമബാദിലെ ആർമൂറിലാണ് സംഭവം നടന്നത്. ആർമൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ രവി കുമാറിനാണ് മൂർഖൻ പാമ്പ് കടിച്ചത്.

രാവിലെ നടക്കാൻ പോകുന്ന വഴിയിൽ വച്ച് സർക്കിൾ ഇൻസ്പെക്ടർ മൂർഖൻ പാമ്പിനെ അബദ്ധത്തിൽ ചവിട്ടിയതിന് പിന്നാലെയാണ് അപകടം സംഭവിച്ചത് എന്നാണ് വിവരങ്ങൾ.

അവശനിലയിൽ വഴിയിൽ കിടന്ന സർക്കിൾ ഇൻസ്പെക്ടറെ ഇതുവഴി എത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച സർക്കിൾ ഇൻസ്പെക്ടറിന് ചികിത്സ നൽകിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, യാഡ്ഗിർ ജില്ലിയിലാണ് ഈ വർഷം ജനുവരി 1 നും സെപ്തംബർ 7നും ഇടയിലായി 62 പാമ്പ് കടിയേറ്റ സംഭവങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യ വകുപ്പ് നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. 62 പേരിൽ ഒരാൾക്ക് മാത്രമാണ് ജീവൻ നഷ്ടമായത്.

കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളിൽ ഏറെയും. പെട്ടെന്ന് ഉണ്ടായ ശക്തമായ മഴയ്ക്ക് പിന്നാലെ പാമ്പ് ശല്യം വർധിക്കുന്നതായും റിപ്പോർട്ട് ഉണ്ട്. 

Tags:    

Similar News