'നമ്മുടെ പെൺമക്കൾ അഹിന്ദുക്കളുടെ വീടുകളിൽ പോകുന്നത് തടയണം, അനുസരിച്ചില്ലെങ്കിൽ കാലു തല്ലിയൊടിക്കണം'; ഓടിപ്പോകാൻ തയ്യാറായി നിൽക്കുന്നവരുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും പ്രജ്ഞാ സിങ് ഠാക്കൂർ

Update: 2025-10-19 09:56 GMT

ഭോപ്പാൽ: പെൺമക്കൾ അഹിന്ദുക്കളുടെ വീടുകളിൽ പോകുന്നത് മാതാപിതാക്കൾ തടയണമെന്നും, ഈ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ അവരുടെ കാലുകൾ തല്ലിയൊടിക്കണമെന്നും ബിജെപി മുൻ എംപി പ്രജ്ഞാ സിങ് ഠാക്കൂർ. ഭോപ്പാലിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പ്രജ്ഞാ വിവാദ പ്രസ്താവന.

'നമ്മുടെ പെൺമക്കൾ നമ്മളെ അനുസരിക്കാതിരുന്നാൽ, അവർ അഹിന്ദുക്കളുടെ വീടുകളിൽ പോയാൽ അവളുടെ കാല് തല്ലിയൊടിക്കുന്ന കാര്യത്തിൽ മടി കാണിക്കരുത്. നമ്മുടെ മൂല്യത്തെ വിലമതിക്കാത്തവരെയും മാതാപിതാക്കൾ പറയുന്നത് അനുസരിക്കാതിരിക്കുന്നവരെയും തീർച്ചയായും ശിക്ഷിക്കണം. മക്കളെ അവരുടെ നന്മ മുൻനിർത്തി തല്ലേണ്ടിവന്നാൽ അതിൽനിന്ന് പിന്മാറേണ്ടതില്ല. മാതാപിതാക്കൾ ഇങ്ങനെ ചെയ്യുന്നത് അവരുടെ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാൻ അവരെ വിട്ടുകൊടുക്കില്ല,' പ്രജ്ഞാ സിങ് ഠാക്കൂർ പറഞ്ഞു.

മൂല്യങ്ങൾ പിന്തുടരാത്ത, മാതാപിതാക്കൾ പറയുന്നത് കേൾക്കാത്ത, മുതിർന്നവരെ ബഹുമാനിക്കാത്ത, വീട്ടിൽ നിന്ന് ഓടിപ്പോകാൻ തയ്യാറായി നിൽക്കുന്ന പെൺകുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവരെ വീട് വിടാൻ അനുവദിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. അടിച്ചോ പറഞ്ഞോ മനസ്സിലാക്കിയോ സമാധാനിപ്പിച്ചോ സ്നേഹിച്ചോ ചീത്തപറഞ്ഞോ അവരെ തടയണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    

Similar News