ബജറ്റിന് മുന്നോടിയായി ജനങ്ങൾക്ക് ആശ്വാസ വാർത്ത..; രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു;നിരക്ക് കുറയ്ക്കുന്നത് തുടർച്ചയായ രണ്ടാം ദിവസം; കൊച്ചിയിലെ വില ഇങ്ങനെ; കേന്ദ്രബജറ്റിൽ അമിതപ്രതീക്ഷ!

Update: 2025-02-01 04:05 GMT

കൊച്ചി: ഈ വർഷത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ജനങ്ങൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയില്‍ 1812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിന്റെ വില 1806 രൂപയായി. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റം ഉണ്ടായിട്ടില്ല.

തുടർച്ചയായുള്ള രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്ക് ഇപ്പോൾ കുറയ്ക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച്, ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 1,804 രൂപയില്‍ നിന്ന് 1,797 രൂപയായി കുറഞ്ഞിട്ടുണ്ട്.

ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞത്. ദെെനംദിന ആവശ്യങ്ങൾക്കായി സിലിണ്ടർ ഉപയോഗിക്കുന്ന ഹോട്ടലുകൾ, കടകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ വില കുറഞ്ഞത് ആശ്വാസമാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11 മണിക്ക് 2025-26 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. മുമ്പത്തെ ബജറ്റ് പോലെ ഇത്തവണത്തെ യൂണിയൻ ബജറ്റും പേപ്പർ രഹിത രൂപത്തിലാണ് അവതരിപ്പിക്കുക. 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തത്സമയം അവതരിപ്പിക്കുന്നത് സൻസദ് ടിവിയിലും ദൂദർശനിലും കാണാൻ സാധിക്കും. ലൈവ് ടെലികാസ്റ്റ് അവരുടെ യൂട്യൂബ് ചാനലുകളിലും ലഭ്യമാകും.

Tags:    

Similar News