തമിഴ്‌നാട്ടിൽ ശക്തമായ മഴ; വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; 16 ജില്ലകളിലും ഓറഞ്ച് അലർട്ട്; മുന്നറിയിപ്പ് നൽകി അധികൃതർ

Update: 2024-11-26 06:16 GMT

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും മഴ ശക്തമാകുന്നു. മഴയെ തുടർന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ട് ഇതിനോടകം പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടർന്ന് മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പും നൽകി. മഴയെ തുടർന്ന് രാമേശ്വരത്തെ ചില പരിസര പ്രദേശങ്ങളിൽ മൊബൈൽ ഫോൺ നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ നേരിടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

ഡെൽറ്റ ജില്ലകളിലും പുതുച്ചേരിയിലും ശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ‌ റിപ്പോർട്ടുകൾ. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തതിപ്രാപിച്ചതിനെ തുടർന്നാണ് മഴ. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

Tags:    

Similar News