ദേഹാസ്വാസ്ഥ്യം; ആര്‍ബിഐ ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദേഹാസ്വാസ്ഥ്യം; ആര്‍ബിഐ ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2024-11-26 03:00 GMT
ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആര്‍ബിഐ ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ ആണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ആര്‍ബിഐ ഗവര്‍ണറെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.