എഡ്വിന മൗണ്ട്ബാറ്റണ് നെഹ്‌റു അയച്ച കത്തുകള്‍ സോണിയയുടെ സ്വകാര്യ ശേഖരത്തിലേക്ക് മാറ്റിയത് 16 വര്‍ഷം മുമ്പ്; കത്തുകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന് പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയത്തിന്റെ കത്ത്

നെഹ്‌റുവിന്റെ കത്തുകള്‍ തിരികെ വേണമെന്ന് പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം

Update: 2024-12-16 09:00 GMT

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ സ്വകാര്യ ശേഖരത്തിലുളള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകള്‍ തിരികെ നല്‍കണമെന്ന് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി (പിഎംഎംഎല്‍). ഇത് സംബന്ധിച്ച് പിഎംഎംഎല്‍ അംഗം റിസ്വാന്‍ ഖാദ്രി ഡിസംബര്‍ 10-ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. നെഹ്‌റുവിന്റെ കത്തുകളടങ്ങിയ 51 പെട്ടികളാണ് 2008 ല്‍ യു പി എ ഭരണകാലത്ത് സോണിയയ്ക്ക് കിട്ടിയത്.

അന്ന് യുപിഎ ചെയര്‍പേഴ്‌സണായിരുന്ന സോണിയയുടെ അഭ്യര്‍ഥന പ്രകാരമാണ് കത്തുകള്‍ സ്വകാര്യശേഖരത്തിലേക്ക് മാറ്റിയത്. 1971 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് അന്നത്തെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്( െ്രപ്രെംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി ) കൈമാറിയ കത്തുകളാണ് പിന്നീട് സോണിയയ്ക്ക് നല്‍കിയത്.

ആര്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ജയപ്രകാശ് നാരായണ്‍, എഡ്വിന മൗണ്ട് ബാറ്റണ്‍, പത്മജ നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, അരുണ അസഫ് അലി, ബാബു ജഗ്ജീവന്‍ റാം തുടങ്ങിയവര്‍ക്ക് അയച്ച കത്തുകളും കൂട്ടത്തിലുണ്ട്.

സോണിയാ ഗാന്ധിയുടെ കൈവശമുള്ള കത്തുകള്‍ തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഫോട്ടോ കോപ്പികളോ ഡിജിറ്റല്‍ പകര്‍പ്പുകളോ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ സോണിയാ ഗാന്ധിയോട് സമാനമായ അഭ്യര്‍ത്ഥനയെ നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ കത്തുകള്‍. ' നെഹ്‌റു കുടുംബത്തിന് വ്യക്തിപരമായി ഏറെ പ്രാധാന്യമുള്ളതാണ് കത്തുകളെന്ന് മനസ്സിലാക്കുന്നു. എന്നിരുന്നാലും ഈ രേഖകള്‍ ചരിത്രരേഖകളാക്കി മാറ്റിയാല്‍ പണ്ഡിതര്‍ക്കും, ഗവേഷകര്‍ക്കും അത് ഉപകാരപ്രദമായിരിക്കും'-പിഎംഎംഎല്‍ രാഹുലിനുളള കത്തില്‍ വ്യക്തമാക്കി

Tags:    

Similar News