ഇരയെന്ന് കരുതി വിഴുങ്ങിയത് 'കത്തി'; വേദന കൊണ്ട് പുളഞ്ഞ് മൂർഖൻ പാമ്പ്; ഒന്ന് ഇഴയാൻ പോലും കഴിയാത്ത അവസ്ഥ; ഒടുവിൽ സംഭവിച്ചത്!
ബെംഗളൂരു: ഇരയെന്ന് കരുതി കത്തി വിഴുങ്ങിയ കത്തി വിഴുങ്ങി, മൂര്‍ഖന്‍ പാമ്പ്, രക്ഷപ്പെടുത്തി പാമ്പിനെ രക്ഷപ്പെടുത്തി അധികൃതർ. കർണാടകയിലാണ് സംഭവം നടന്നത്. ഉത്തര കന്നഡ ജില്ലയിലുളള ഹെഗ്ഡെ ഗ്രാമത്തില്‍ ഗോവിന്ദ നായക് എന്നയാളുടെ വീട്ടിലായിരുന്നു സംഭവം. കത്തി പൂര്‍ണമായും മൂര്‍ഖന്‍ പാമ്പ് വിഴുങ്ങി. 12 ഇഞ്ച് നീളവും രണ്ടിഞ്ച് വീതിയുമുള്ള കത്തിയാണ് മൂര്‍ഖന്‍ വിഴുങ്ങിയത്.
കത്തി വിഴുങ്ങിയതോടെ മൂര്‍ഖന്‍ പാമ്പ് ഇഴയാന്‍ കഴിയാത്ത അവസ്ഥയിലായി. പാമ്പിനെ ഈ നിലയിൽ കണ്ടതോടെ ഗോവിന്ദ നായക് പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ചു. തുടർന്ന് പാമ്പുപിടിത്തക്കാരനും വെറ്ററിനറി അസിസ്റ്റന്റും വീട്ടിലെത്തി. ഇരുവരും ചേര്‍ന്ന് പാമ്പിനെ പിടികൂടി.
കത്തി പുറത്തെടുക്കുന്നതിന്റെ ഭാഗമായി ഒരാള്‍ മൂര്‍ഖന്‍ പാമ്പിന്റെ വായ് തുറന്നുപിടിച്ചു. ഈസമയം, മറ്റേയാള്‍ പതിയെ വായില്‍നിന്ന് കത്തി പുറത്തെടുത്തു. ശേഷം ആരോഗ്യം വീണ്ടെടുത്ത മൂര്‍ഖന്‍ പാമ്പിനെ പിന്നീട് വനപ്രദേശത്ത് തുറന്നുവിടുകയും ചെയ്തു.