മുപ്പത് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ പിതാവിനെ തലയ്ക്കടിച്ചു കൊന്നു; മകനെ അറസ്റ്റ് ചെയ്ത് പോലിസ്

മുപ്പത് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ പിതാവിനെ തലയ്ക്കടിച്ചു കൊന്നു; മകനെ അറസ്റ്റ് ചെയ്ത് പോലിസ്

Update: 2024-12-29 02:36 GMT

ബെംഗളൂരു: 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി പിതാവിനെ തലക്കടിച്ചുകൊന്ന് റോഡില്‍ തള്ളിയ മകനെ പോലിസ് അറസ്റ്റ് ചെയ്തു. മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ ആനപ്പ (55) ആണ് മകന്റെ ആക്രമണത്തില്‍ മരിച്ചത്. മകന്‍ പാണ്ഡു (32) വിനെ ബൈലക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ആനപ്പയെ ഗുലേഡല്ല വനത്തിനു സമീപത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് മരണം കൊലപാതകമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പാണ്ഡുവിന്റെ പങ്ക് പുറത്തുവന്നത്. ആനപ്പയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച ശേഷം മരിച്ചെന്ന് ഉറപ്പായപ്പോള്‍ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

Tags:    

Similar News