ജോലിക്കായി കാനഡയിലേക്ക് പോകുന്നതിന് തടസ്സം നിന്നു; ഡല്‍ഹിയില്‍ അമ്മയെ മകന്‍ കുത്തിക്കൊന്നു
ജോലിക്കായി കാനഡയിലേക്ക് പോകുന്നതിന് തടസ്സം നിന്നു; ഡല്‍ഹിയില്‍ അമ്മയെ മകന്‍ കുത്തിക്കൊന്നു
ന്യൂഡല്‍ഹി: കാനഡയിലേക്ക് കുടിയേറുന്നതിന് തടസ്സം നിന്ന അമ്മയെ മകന്‍ ക്രൂരമായി കുത്തിക്കൊന്നു. അന്‍പതുകാരിയായ ഗീതയാണ് കൊല്ലപ്പെട്ടത്. സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബദര്‍പുരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗീതയുടെ മകന്‍ 31-കാരനായ മകന്‍ കൃഷ്ണകാന്തിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ തൊഴില്‍രഹിതനാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് പറഞ്ഞു.
വിദേശത്തേക്കു പോകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വീട്ടില്‍ തര്‍ക്കമുണ്ടായെന്നും അപ്പോള്‍ കൃഷ്ണകാന്ത് കത്തികൊണ്ട് അമ്മയെ ആക്രമിക്കുകയും ഒന്നിലേറെത്തവണ കുത്തി കൊലപ്പെടുത്തിയെന്നുമാണ് മൊഴി.
ഈസമയം അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റിയല്‍ എസ്റ്റേറ്റ് ഡീലറായ പിതാവ് സുര്‍ജീത് സിങ്ങിനെ കൃത്യത്തിനുശേഷം കൃഷ്ണകാന്ത് ഫോണില്‍ വിളിച്ചുവരുത്തി ക്ഷമാപണം നടത്തുകയും ചെയ്തു.