'ഇതൊക്കെ ഒരു സ്റ്റൈൽ അല്ലെ..'; കാറിൽ ഇരിക്കവേ മനംമറിക്കുന്ന ഒരു കാഴ്ച; തട്ടുകടയിൽ റൊട്ടിയുണ്ടാക്കുന്നതിനിടെ പാചകക്കാരൻ ചെയ്തത്; വൈറലായി വീഡിയോ
By : സ്വന്തം ലേഖകൻ
Update: 2025-05-27 14:07 GMT
മീററ്റ്: തട്ടുകടയില്‍ പാചകത്തിനിടെ റൊട്ടിയിലേക്ക് 'തുപ്പിയ' പാചകക്കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. വീഡിയോ വൈറലായതിനെ തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കാറിൽ നിന്ന് വഴിയാത്രക്കാരൻ റെക്കോർഡ് ചെയ്ത വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഷോയബ് എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് പാചകക്കാരനെ നാട്ടുകാർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു.
പകർച്ചവ്യാധി പടർത്തൽ, സാമുദായിക ഐക്യം തകർക്കൽ, ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തുവെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ സാമൂഹിക ഐക്യത്തെ തകർക്കുക മാത്രമല്ല, പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു.