'സ്വതന്ത്രത സേനാനി' എക്സ്പ്രസിന് നേരെ കല്ലേറിഞ്ഞ് അജ്ഞാതർ; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പരിഭ്രാന്തിയിൽ യാത്രക്കാർ; പോലീസ് അന്വേഷണം ആരംഭിച്ചു

Update: 2024-09-27 07:58 GMT
സ്വതന്ത്രത സേനാനി എക്സ്പ്രസിന് നേരെ കല്ലേറിഞ്ഞ് അജ്ഞാതർ; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പരിഭ്രാന്തിയിൽ യാത്രക്കാർ; പോലീസ് അന്വേഷണം ആരംഭിച്ചു
  • whatsapp icon

പാറ്റ്ന: പാറ്റ്നയിലെ ജയ്നഗറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ ഉണ്ടായ കല്ലേറ് ആക്രമണത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക് എന്ന് റിപ്പോർട്ടുകൾ. സംഭവത്തിൽ ട്രെയിനിന്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു.

ജയ്നഗറിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വതന്ത്രത സേനാനി എക്സ്പ്രസിന് നേരെയാണ് ഇന്നലെ രാത്രി കല്ലേറ് ഉണ്ടായത്. ആക്രമണത്തെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായിട്ടുണ്ട്. പിന്നാലെ ട്രെയിനിനും നാശനഷ്ടങ്ങൾ ഉണ്ടായി.

മുസഫർപൂർ - സമസ്തിപൂർ ലൈനിൽ ഓടിക്കൊണ്ടിരിക്കവേ രാത്രി 8.45ഓടെ ട്രെയിൻ സമസ്തിപൂർ സ്റ്റേഷനിൽ കുറച്ച് നേരം നിർത്തിയിട്ടു. തുടർന്ന് മുസഫർപൂരിലേക്ക് പോകുന്നതിനിടെ സ്റ്റേഷന്റെ ഔട്ടർ സിഗ്നിൽ എത്തിയപ്പോഴാണ് കല്ലേറ് ആരംഭിച്ചത്.

പാൻട്രി കാറിലെയും അതിന് അടുത്തുള്ള മറ്റ് കോച്ചുകളിലെയും വിൻഡോ ഗ്ലാസുകൾ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാരെ സമസ്തിപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ അജ്ഞാതരായവർക്ക് വേണ്ടി പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്ക് വേണ്ടി തിരച്ചിൽ ഉർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. കല്ലേറിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Tags:    

Similar News