മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ബോംബ് പൊട്ടിത്തെറിച്ചു; ഐടിബിപി ജവാന്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു; അപടം നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങി വരവേ

മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ബോംബ് പൊട്ടിത്തെറിച്ചു; ഐടിബിപി ജവാന്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

Update: 2024-10-19 12:56 GMT

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ ഐഇഡി പൊട്ടിത്തെറിച്ച് ഐടിബിപി ജവാന്‍മാര്‍ക്ക് വീരമൃത്യു. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അബുജ്മാദ് ഏരിയയിലെ കോഡിലിയാര്‍ ഗ്രാമത്തിലാണ് സംഭവം. നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഐഇഡി ആക്രമണത്തിന് ഇരയായത്.

ചികിത്സയില്‍ കഴിയുന്ന മറ്റ് രണ്ട് പൊലീസുകാരുടെ നില തൃപ്തികരമാണെന്നാണ് വിവരം. മഹാരാഷ്ട്രയിലെ സതാര സ്വദേശിയായ അമര്‍ പന്‍വര്‍ (36), കര്‍ണാടകയിലെ കഡപ്പ സ്വദേശിയായ കെ. രാജേഷ് (36) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇരുവരും ഐടിബിപിയുടെ 53-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായിരുന്നു.

ഛത്തീസ്ഗഡിലെ മൊഹന്ദി, ഇരക്ഭട്ടി, ഓര്‍ച്ച ഏരിയകളില്‍ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും ബിഎസ്എഫും ഐടിബിപി ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തിയത്. ഇതിന് ശേഷം മടങ്ങി വരികയായിരുന്ന പട്രോളിംഗ് സംഘം സഞ്ചരിച്ച വാഹനം ഐഇഡി പൊട്ടിത്തെറിച്ച് തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് ഐടിബിപി ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയായിരുന്നു.

Tags:    

Similar News