സ്വിഗ്ഗിയിൽ ഒരു ഓർഡർ കൊടുത്തു; 29 മിനിറ്റിൽ സാധനം വീട്ടിലെത്തിയപ്പോൾ കണ്ണ് തള്ളി ക്ലോ; യുകെ ഇന്ത്യയെ കണ്ടു പഠിക്കണം; 800 രൂപയുടെ ബില്ല് കണ്ട് വിദേശി ഞെട്ടിയ കഥ

Update: 2026-03-30 14:48 GMT

പനാജി: ഇന്ത്യൻ ക്വിക്ക് കൊമേഴ്‌സ് സേവനങ്ങളുടെ വേഗതയും കുറഞ്ഞ നിരക്കും കണ്ട് അമ്പരന്നിരിക്കുകയാണ് ക്ലോ എന്ന വിദേശ യുവതി. ഗോവയിൽ വെച്ച് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഗ്രോസറി ഓർഡർ ചെയ്ത തന്റെ വേറിട്ട അനുഭവം ഇൻസ്റ്റഗ്രാമിലൂടെയാണ് ബ്രിട്ടൻ സ്വദേശിയായ ക്ലോ പങ്കുവെച്ചത്. വെറും 29 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിയതാണ് യുവതിയെ പ്രധാനമായും ഞെട്ടിച്ചത്.

മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ കുറഞ്ഞ നിരക്കാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് ക്ലോ പറയുന്നു. മല്ലിയില, വെളുത്തുള്ളി, കുക്കുംബർ, തക്കാളി എന്നിവയ്ക്ക് പുറമെ മൂന്ന് പാക്കറ്റ് ഡോഗ് ഫുഡും അടങ്ങിയതായിരുന്നു ക്ലോയുടെ ഓർഡർ. ഇതിനെല്ലാം കൂടി ആകെ ചിലവായത് 822 രൂപ മാത്രമാണ്.

ബ്രിട്ടനിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വിശ്വസിക്കാനാവില്ലെന്നാണ് യുവതിയുടെ സാക്ഷ്യം. മൂന്ന് പാക്കറ്റ് ഡോഗ് ഫുഡിന് മാത്രം ഏകദേശം 439 രൂപയാണ് ചിലവ് വന്നത്. യുകെയിൽ ഇതിന് വലിയ തുക നൽകേണ്ടി വരുമെന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു. 'യുകെ ഇക്കാര്യത്തിൽ ഇന്ത്യയെ കണ്ടു പഠിക്കണം' എന്ന കുറിപ്പോടെയാണ് ക്ലോ വീഡിയോ പങ്കുവെച്ചത്.

ക്ലോയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് മേഖലയുടെ വളർച്ചയാണ് ഇത് കാണിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. മറ്റ് പല രാജ്യങ്ങളിലും മൂന്നിരട്ടി വില നൽകിയാലും ഇത്ര വേഗത്തിൽ സാധനങ്ങൾ ലഭിക്കില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പോലുള്ള സേവനങ്ങൾ നിത്യജീവിതം എത്രത്തോളം ലളിതമാക്കുന്നു എന്നതിലേക്കാണ് ഈ വിദേശ യുവതിയുടെ അനുഭവം വിരൽ ചൂണ്ടുന്നത്.

Tags:    

Similar News