നാല് കുട്ടികളുടെ അമ്മയായ യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി; മക്കളുടെ കരച്ചില്‍ മനസ്സലിയിച്ചതോടെ തിരികെ എത്തി നാല്‍പ്പതുകാരി

4 കുട്ടികളുടെ അമ്മ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി

Update: 2026-03-30 02:10 GMT

ലക്‌നൗ: നാല് കുട്ടികളുടെ അമ്മയായ നാല്‍പ്പതുകാരി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി. കുഞ്ഞു മക്കളുടെ കരച്ചില്‍ മനസ്സലിയിച്ചതോടെ ദിവസങ്ങള്‍ക്ക് ശേഷം യുവതി കുടുബത്തില്‍ തിരികെ എത്തി. ക്യാംപിയര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 28കാരനുമായി പത്ത് ദിവസം മുമ്പാണ് 40കാരി ഒളിച്ചോടിയത്.

യുവതിയെ കാണാതായതോടെ കുടുംബം തിരച്ചില്‍ നടത്തിയെങ്കിലും മറ്റൊരാള്‍ക്കൊപ്പം പോയതെന്ന് ആര്‍ക്കും മനസ്സിലായിച്ച. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ യുവാവിനൊപ്പം പിപിഗഞ്ച് മേഖലയില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് വിവരം ലഭിച്ചു. ശനിയാഴ്ച ഭര്‍ത്താവും കുട്ടികളും മറ്റ് ബന്ധുക്കളും അവിടെയെത്തി മടങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും കാമുകനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് പറഞ്ഞ് യുവതി ആദ്യം വിസമ്മതിച്ചു. അമ്മയെ കണ്ടതോടെ കുട്ടികളും കരച്ചിലായി.

അളും ബഹളവുമായതോടെ വിവരമറിഞ്ഞ് പിപിഗഞ്ച് പൊലീസ് സ്ഥലത്തെത്തുകയും ഇരുകുട്ടരേയും സ്റ്റേഷനിലെക്ക് കൊണ്ടുപോവുകയും ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അരുണ്‍ കുമാര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി. ്മ്മ വേണമെന്ന് പറഞ്ഞുള്ള മക്കളുടെ കരച്ചിലും കുടുംബാംഗങ്ങളുടെ നിര്‍ബന്ധവും ഒടുവില്‍ യുവതിയുടെ മനസ്സ് മാറ്റി. തുടര്‍ന്ന് കുടുംബത്തോടൊപ്പം പോകാന്‍ യുവതി സമ്മതിക്കുകയും പൊലീസ് ഇവരെ സുരക്ഷിതമായി വീട്ടുകാര്‍ക്കൊപ്പം അയക്കുകയും ചെയ്തു. പ്രശ്‌നം സൗഹാര്‍ദപരമായി പരിഹരിച്ചതായി എസ്എച്ച്ഒ അരുണ്‍ കുമാര്‍ സിങ് സ്ഥിരീകരിച്ചു.

Tags:    

Similar News