തിരുപ്പതി ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന പരാതിയുമായി യുവതി; പുകയില പേപ്പറിൽ പൊതിഞ്ഞ നിലയിൽ; ഇത്തരം സംഭവങ്ങൾ വേദന ഉണ്ടാക്കുന്നുവെന്ന് പരാതിക്കാരി; ലഡു വിവാദത്തിൽ മുങ്ങി തിരുപ്പതി ക്ഷേത്രം

Update: 2024-09-24 10:34 GMT

ഹൈദരാബാദ്: തുടരെയുള്ള വിവാദങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോൾ തിരുപ്പതി ക്ഷേത്രം. ഇപ്പോഴിതാ പുതിയ പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ നിന്നും കിട്ടിയ പ്രസാദമായ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്നാണ് പുതിയ ആരോപണം. യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പക്ഷെ ക്ഷേത്രം അധികൃതർ ആരോപണം പൂർണമായും നിഷേധിക്കുകയാണ്. ക്ഷേത്രത്തിൽ നിന്നും പ്രസാദമായി നൽകിയ ലഡുവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ പുകയില കണ്ടെത്തി എന്നായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതിയുടെ പരാതി.

ഈ മാസം 19ന് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും ശേഷം പ്രസാദമായി കിട്ടിയ ലഡ്ഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്നുമാണ് യുവതിയുടെ പരാതി. പ്രസാദം കുടുംബക്കാർക്കും അയൽക്കാർക്കും പങ്കിടുന്നതിനിടയിലാണ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ പുകയില ക​ണ്ടെത്തിയതെന്നവർ പരാതിക്കാരി പറയുന്നു. ലഡ്ഡു വിതരണം ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ഒരു ചെറിയ പേപ്പറിൽ പൊതിഞ്ഞ പുകയില കഷണങ്ങൾ കണ്ടെത്തിയത്. പ്രസാദം എപ്പോഴും പവിത്രമായിരിക്കണം, ഇത്തരം സംഭവങ്ങൾ ഹൃദയഭേദകമാണെന്നും പരാതിക്കാരി വ്യക്തമാക്കി.

അതേസമയം, തിരുപ്പതിയിൽ നിന്നും ലഭിക്കുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ആരോപണം ഉയർന്നതിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ ആരോപണം ഇപ്പോൾ വന്നിരിക്കുന്നത്. പക്ഷെ, തിരുമല തിരുപ്പതിയിൽ നിന്നും കിട്ടിയ പ്രസാദമായ ലഡ്ഡുവിൽ പുകയില അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തിനെതിരെ ക്ഷേത്ര അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡു അതീവ സുരക്ഷയോടും ഭക്തിയോടും തയ്യാറാക്കുന്നതാണെന്നും അതുപ്പോലെ കർശനമായ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചാണ് ഇവ ഉണ്ടാക്കുന്നതെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്‌.

Tags:    

Similar News