ബാരാമതിയില്‍ അജിത് പവാറിന്റെ സംസ്കാര ചടങ്ങിനെത്തിയവരുടെ 30 ലക്ഷത്തോളം വരുന്ന ആഭരണങ്ങള്‍ മോഷണം പോയി; കേസ് രജിസ്റ്റര്‍ ചെയ്തു പോലീസ്
ബാരാമതിയില്‍ അജിത് പവാറിന്റെ സംസ്കാര ചടങ്ങിനെത്തിയവരുടെ 30 ലക്ഷത്തോളം വരുന്ന ആഭരണങ്ങള്‍ മോഷണം പോയി
By : സ്വന്തം ലേഖകൻ
Update: 2026-02-02 09:44 GMT
ബാരാമതി: വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാര ചടങ്ങിനെത്തിയ 15പേരുടെ ആഭരണങ്ങള്‍ കാണാതായതായി പരാതി. 30 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ലക്ഷക്കണക്കിന് ആളുകളാണ് അജിത് പവാറിന്റെ മരണാനന്തര ചടങ്ങിലെത്തിയത്.
തിക്കും തിരക്കും ലക്ഷ്യമിട്ട് കള്ളന്മാര് മോഷണത്തിനിറങ്ങുകയായിരുന്നു. കള്ളന്മാരില് ചിലരെ ആളുകള്‍ പിടികൂടി മോഷ്ടിച്ച ആഭരണങ്ങള്‍ തിരികെ വാങ്ങി. അതില്‍ ചിലരെ പൊലീസിനു കൈമാറുകയും ചെയ്തു.
സംസ്കാര ചടങ്ങുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ 8,000 പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. മോഷണ സംഭവത്തില്‍ ബാരാമതി പൊലീസ് പരാതികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് അജിത് പവാറിന്റെ സംസ്കാര ചടങ്ങ് നടന്നത്.