മന്ത്രിയുടെ ഓഫീസില്‍ വന്‍ മോഷണം; കള്ളന് കൊണ്ടുപോയത് 300ഗ്രാം സ്വര്‍ണവും ഒന്നരലക്ഷം രൂപയും; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
മന്ത്രിയുടെ ഓഫീസില്‍ വന്‍ മോഷണം
By : സ്വന്തം ലേഖകൻ
Update: 2026-02-10 13:37 GMT
ബംഗളൂരു: കര്‍ണാടകയിലെ മന്ത്രിയുടെ ഓഫീസില്‍ വന്‍ കവര്‍ച്ച. കോണ്‍ഗ്രസ് മന്ത്രി ബൈരതി സുരേഷിന്റെ വിധാന്‍ സൗധയിലെ ഓഫീസിലാണ് മോഷണം നടന്നത്. സന്ദര്‍ശകനായ നവീന്‍ എന്നയാളുടെ ഹാന്‍ഡ്ബാഗില്‍ നിന്നാണ് സ്വര്‍ണവും പണവും നഷ്ടമായത്. മന്ത്രിയെ കാണാന്‍ എത്തിയപ്പോള്‍ ഇയാള്‍ ബാഗ് ഓഫീസില്‍ മറന്നുവയ്ക്കുകയായിരുന്നു.
ഈ ബാഗില്‍ ഏകദേശം 300ഗ്രാം സ്വര്‍ണവും (ഏകദേശം 37 പവന്) ഒന്നരലക്ഷം രൂപയും ഉണ്ടായിരുന്നു.അടുത്തദിവസം രാവിലെ ഓഫീസിലെത്തി ബാഗിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നാലെ നവീന്‍ വിധാന്‍ സൗധ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിധാന്‍ സൗധയിലെ ഡി ഗ്രൂപ്പ് ജീവനക്കാരനാണ് ബാഗ് മോഷ്ടിച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.