മെഡിക്കല്‍ മാലിന്യങ്ങളുമായി പോയ ട്രക്ക് തമിഴ്നാട്ടില്‍ വീണ്ടും പിടികൂടി; പൊന്നു സ്വാമിയുടെ തോട്ടത്തില്‍ നിന്നും പിടികൂടിയത് കേരള രജിസ്‌ട്രേഷനുള്ള ലോറി
തിരുപ്പൂര്‍: മെഡിക്കല്‍ മാലിന്യങ്ങളുമായി പോയ ട്രക്ക് തമിഴ്നാട്ടില്‍ വീണ്ടും പിടികൂടി. കേരളത്തില്‍ നിന്നുള്ളതാണ് മാലിന്യങ്ങള്‍ എന്ന് അധികൃതര്‍ പറയുന്നു. തിരുപ്പൂര്‍ ജില്ലയിലെ പല്ലടത്തിനടുത്ത് വെളപ്പക്കൗണ്ടം പാളയം സ്വദേശി പൊന്നുസാമിയുടെ തോട്ടത്തില്‍ തുടര്‍ച്ചയായി കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം കത്തിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
പൊന്നുസാമിയുടെ ഗോഡൗണിലേക്ക് വെള്ളിയാഴ്ചയും പാലക്കാട്ടുനിന്ന് മെഡിക്കല്‍ മാലിന്യം നിറച്ച ട്രക്ക് എത്തിയതായി ജനങ്ങള്‍ ആരോപിക്കുന്നു. ഇജനക്കൂട്ടം ട്രാക്ക് പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. മെഡിക്കല്‍ മാലിന്യവുമായി വന്നത് കേരള രജിസ്‌ട്രേഷന്‍ നമ്പരിലുള്ള ലോറിയില്‍ ആയിരുന്നു. അതിലുണ്ടായിരുന്ന 3 പേരെയും പിടികൂടി. പല്ലടം ഗോഡൗണിലെ മാലിന്യം മുഴുവന്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും പൊതുജനങ്ങള്‍ ആവശ്യപ്പെട്ടു.