വിവാഹ ചടങ്ങിനിടെ പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം; തുടര്‍ന്ന് വെടിവെയ്പ്പ്; സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു; വെടിയേറ്റ അഞ്ച് പേര്‍ ചികിത്സയില്‍

Update: 2025-04-21 07:31 GMT

പട്‌ന: ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ലഹാര്‍പ ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായി മാറിയതോടെ വെടിവെപ്പ്. ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാഹ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയ തര്‍ക്കം രണ്ടുകൂട്ടര്‍ തമ്മില്‍ വാക്കേറ്റമായി മാറിയതിനു പിന്നാലെ ഒരുകൂട്ടം ആളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ലവ്കുഷ് എന്ന യുവാവ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. രാഹുല്‍ എന്നയാള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

വെടിയേറ്റ മറ്റു അഞ്ചുപേരും ഗുരുതരമായി പരിക്കേറ്റ് ആറയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നതിനേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ശാന്തമായിരുന്ന ആഘോഷം അക്രമഭീകരതയിലേക്കു വഴിമാറിയതിന്റെ ആഘാതം പ്രദേശവാസികളെയും ബന്ധുക്കളെയും നടുക്കിയിരിക്കുകയാണ്.

Tags:    

Similar News