കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

Update: 2024-10-05 08:14 GMT

ശ്രീനഗര്‍: കശ്മീരിലെ കുപ് വാരയില്‍ സൈന്യവും സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഓപ്പറേഷന്‍ ഗുഗല്‍ധാറിന്റെ ഭാഗമായി നടത്തിവന്നിരുന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഇന്നലെ മുതല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിവരുന്നുണ്ടായിരുന്നു. നുഴഞ്ഞുകയറ്റശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. സേനയും കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Tags:    

Similar News