'അങ്ങോട്ട് പോകല്ലേ..പറയുന്നത് കേൾക്കൂ..!!'; കലങ്ങി മറിഞ്ഞ് കുത്തി ഒഴുകുന്ന നദി; മാസ്സ് കാണിക്കാൻ ജീപ്പുമായി അഭ്യാസ പ്രകടനം; നിമിഷ നേരം കൊണ്ട് സംഭവിച്ചത്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
ചണ്ഡീഗഡ്: അതിശക്തമായി ഒഴുകുന്ന നദി ജീപ്പുമായി മുറിച്ചുകടക്കാൻ ശ്രമിച്ച രണ്ടുപേർ വാഹനത്തോടൊപ്പം ഒഴുക്കിൽപ്പെട്ടു. അപകടകരമായ സാഹചര്യം കണ്ട് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച് അഭ്യാസപ്രകടനം നടത്തിയതാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ, കരകവിഞ്ഞൊഴുകുന്ന നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്ന മഹീന്ദ്ര എസ്‌യുവി കാണാം. നദിയുടെ മറുകരയിൽനിന്നുള്ളവർ അപകടമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഡ്രൈവറും സഹയാത്രികനും വാഹനവുമായി മുന്നോട്ടുകയറുകയായിരുന്നു.
ഏതാനും നിമിഷങ്ങൾക്കകം ശക്തമായ ഒഴുക്കിൽപ്പെട്ട വാഹനം പൂർണ്ണമായും വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോകുകയും കുറച്ചകലെ ഒഴുകിപ്പോകുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. വാഹനത്തിലുണ്ടായിരുന്ന ഒരാൾ പിടിച്ചുനിൽക്കുന്നതായും ഒരാളെയും വീഡിയോയിൽ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ചണ്ഡീഗഡിനടുത്തുള്ള നയാഗോണിൽനിന്നുള്ള ദൃശ്യങ്ങളാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ദൃശ്യങ്ങളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാഹനത്തിലുണ്ടായിരുന്നവരുടെ നിലയെക്കുറിച്ചും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വീഡിയോയുടെ ചിത്രീകരണത്തെക്കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്.