വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ഏഴിന് തുടങ്ങും; കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്

Update: 2024-11-13 00:22 GMT

ന്യൂഡല്‍ഹി: കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്. പശ്ചിമബംഗാളില്‍ ആറ്, ബിഹാറില്‍ നാല്, രാജസ്ഥാന്‍ ഏഴ്, അസമില്‍ അഞ്ച്, കര്‍ണാടകയില്‍ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും ഉത്തര്‍ പ്രദേശില്‍ ഒന്‍പതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 20 ലേക്ക് മാറ്റിയിരുന്നു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലടക്കം പ്രചാരണം ആവേശത്തോടെ മുന്നോട്ട് പോവുകയാണ്. പ്രതിപക്ഷത്തിനെതിരെ കടുത്ത ആക്രമണമാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. മഹാവികാസ് അഘാഡി നേതാക്കള്‍ തമ്മില്‍ വഴക്കിട്ട് സമയം കളയുന്നുവെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. മഹാരാഷ്ട്രയില്‍ വനിതാ ക്ഷേമ പദ്ധതിയായ ലാഡ്കി ബഹിന്‍ യോജന വലിയ വിജയമായി. പെട്രോളിലെ എഥനോളിന്റെ വ്യാപക ഉപയോഗം ഫലപ്രദമായത് കരിമ്പ് കര്‍ഷകര്‍ക്കാണ്. ഇത്തരത്തില്‍ 10 വര്‍ഷത്തിനിടെ 80,000 കോടി രൂപ കരിമ്പ് കര്‍ഷകര്‍ക്ക് ലഭിച്ചുവെന്നും മോദി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടുണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. പ്രധാനമന്ത്രി വായിച്ചിട്ടില്ല എന്ന് തനിക്ക് ഗ്യാരണ്ടി പറയാനാകും. ബിജെപിയും ആര്‍എസ്എസും ഭരണഘടന ഇല്ലായ്മ ചെയ്യാനാണ് 24 മണിക്കൂറും ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Tags:    

Similar News