ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേക്ക് 26 ഐഫോണ്‍ 16 പ്രോ മാക്സ് കടത്താന്‍ ശ്രമം; യുവതി അറസ്റ്റില്‍: പിടിച്ചെടുത്തത് 37 ലക്ഷം രൂപയിലധികം വില വരുന്ന ഫോണുകള്‍

ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേക്ക് 26 ഐഫോണ്‍ 16 പ്രോ മാക്സ് കടത്താന്‍ ശ്രമം; യുവതി അറസ്റ്റില്‍

Update: 2024-10-02 02:41 GMT

ദില്ലി: ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേക്ക് ഐഫോണ്‍ 16 പ്രോ മാക്സ് കടത്താന്‍ ശ്രമിച്ച യാത്രക്കാരിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 26 ഐഫോണുമായി എത്തിയ യുവതി ദില്ലി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തില്‍വെച്ചാണ് അറസ്റ്റിലായത്. വാനിറ്റി ബാഗിനുള്ളില്‍ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍. 37 ലക്ഷം രൂപയിലധികം വില വരുന്ന ഫോണുകള്‍ കടത്താനായിരുന്നു ശ്രമം. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അധികൃതര്‍ യുവതിയെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.

പരിശോധനയില്‍ വാനിറ്റി ബാഗിനുള്ളില്‍ 26 ഐഫോണ്‍ 16 പ്രോ മാക്സ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഈ മാസമാദ്യമാണ് ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് പുറത്തിറക്കിയത്. ഇന്ത്യയില്‍ ഐഫോണ്‍ 256 ജിബി വേരിയന്റിന് 1,44,900 രൂപയാണ് വില. എന്നാല്‍ ഹോങ്കോങ്ങില്‍ ഏകദേശം 1,09,913 രൂപയാണ് വില. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കള്ളക്കടത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News