'20 രൂപയ്ക്ക് ലഭിക്കേണ്ട ആറ് പാനിപൂരി, കിട്ടിയത് നാലെണ്ണം മാത്രം'; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുവതി; ഒടുവിൽ പോലീസ് എത്തിയപ്പോൾ സംഭവിച്ചത്
വഡോദര: ഗുജറാത്തിലെ വഡോദരയിൽ, പണം നൽകിയ വിലയ്ക്കുള്ള പാനിപൂരി ലഭിക്കാത്തതിനെ തുടർന്ന് യുവതി റോഡിലിരുന്ന് പ്രതിഷേധിച്ചു. സുർസാഗർ തടാകത്തിന് സമീപം തിരക്കേറിയ റോഡിലാണ് സംഭവം നടന്നത്. 20 രൂപക്ക് വാങ്ങിയ പാനിപൂരിയുടെ അളവ് കുറവായതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
20 രൂപയ്ക്ക് സാധാരണ ലഭിക്കേണ്ട ആറ് പാനിപൂരിക്ക് പകരം നാലെണ്ണം മാത്രമാണ് കച്ചവടക്കാരൻ നൽകിയതെന്ന് യുവതി വെളിപ്പെടുത്തി. ഇത് ചോദ്യം ചെയ്തപ്പോൾ തർക്കമുണ്ടാവുകയും, തന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ റോഡിൽ നിന്ന് മാറില്ലെന്ന് യുവതി ഉറച്ചുനിൽക്കുകയുമായിരുന്നു. ഇതേ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, യുവതിയുടെ വിശദീകരണം കേട്ടതിന് ശേഷം കച്ചവടക്കാരനിൽ നിന്ന് ബാക്കിയുള്ള രണ്ട് പാനിപൂരി വാങ്ങി യുവതിക്ക് നൽകി. ഭാവിയിൽ 20 രൂപയ്ക്ക് ആറ് പാനിപൂരി വിതരണം ചെയ്യണമെന്ന് പോലീസ് കച്ചവടക്കാരന് നിർദ്ദേശം നൽകി