''താടി ഉണ്ടെങ്കിൽ പ്രണയമില്ല''; താടിക്കാരെ വേണ്ട ക്ലീൻ ഷേവ് ചെയ്ത കാമുകന്മാരെ മതി; പ്ലക്കാർഡുകളുമായി സ്ത്രീകൾ തെരുവിലിറങ്ങി; സംഭവം മധ്യപ്രദേശിൽ

Update: 2024-10-19 10:34 GMT

ഇൻഡോർ: മധ്യപ്രദേശിൽ വ്യത്യസ്താമായൊരു പ്രതിഷേധവുമായെത്തിയ ഒരു കൂട്ടം സ്ത്രീകളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. താടിക്കെതിരെ പ്ലക്കാർഡുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ. ഇവരെല്ലാം ഡ്യൂപ്ലിക്കേറ്റ് താടിയും വച്ചിട്ടുണ്ട്.

താടിക്കാരെ വേണ്ടെന്നും ക്ലീൻ ഷേവ് ചെയ്ത കാമുകന്മാരെ വേണമെന്നും ആവശ്യപ്പെട്ടാണ് പെൺകുട്ടികൾ തെരുവിലിറങ്ങിയത്. കൈയിൽ പിടിച്ചിട്ടുള്ള പ്ലക്കാർഡുകളിലെ വാചകങ്ങളും ശ്രദ്ധ പിടിച്ച് പാട്ടുകയാണ്.

താടി വടിച്ചില്ലെങ്കിൽ പ്രണയമില്ലെന്നും താടിയില്ലാത്ത കാമുകനെ വേണമെന്നുമൊക്കെയാണ് പ്ലക്കാർഡുകളിലുള്ളത്. ഇൻസ്റ്റഗ്രാമിലാണ് ഇതിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുമായെത്തിയത്.

"നോ ക്ളീൻ ഷേവ്, നോ ലൗ", ''കീപ് എ ബിയേർഡ് ഓർ കീപ് എ ഗേൾഫ്രണ്ട്'', എന്നിങ്ങനെ വിവിധ വാചകങ്ങളുള്ള പ്ലക്കാർഡുകലുമായാണ് സ്ത്രീകൾ എത്തിയത്. എന്തായാലും സംഭവം നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ ഇതിന്റെ യഥാർത്ഥ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. നിരവധി പേർ ഇതിനെതിരെ വിമർശനവുമായും രംഗത്തെത്തി.

Tags:    

Similar News