മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ ഫ്‌ലാറ്റിനുള്ളില്‍ പുള്ളിപ്പുലി; ആക്രമണത്തില്‍ പ്രതിശ്രുത വധുവിനടക്കം ഗുരുതര പരിക്ക്; പുലിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു

Update: 2025-12-19 08:23 GMT

മുംബൈ: മുംബൈക്കടുത്ത് ഭയന്തറില്‍ ഫ്‌ലാറ്റിനുള്ളില്‍ പുള്ളിപ്പുലിയുടെ ആക്രമണം. ആറു ദിവസം കഴിഞ്ഞ് വിവാഹം നടക്കേണ്ട യുവതിക്ക് അടക്കമാണ് പുള്ളിയുടെ ആക്രമണത്തിനിരയായത്. പെണ്‍കുട്ടിയുടെ മുഖത്ത് അടക്കം പരിക്കുണ്ട്. വിവാഹത്തിനുള്ള മുന്നൊരുക്കം നടക്കുന്നതിനിടെയാണ് പുലിയുടെ ആക്രമണം.

ഫ്‌ലാറ്റ് സമുച്ചയത്തില്‍ നിന്നും പുറത്തിറങ്ങി റോഡിലേക്ക് പ്രവേശിച്ച പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയോടെയാണ് പുലി ഫ്‌ലാറ്റിനുള്ളില്‍ കയറിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വിവാഹ വീടായതിനാല്‍ ധാരാളം ആളുകള്‍ ഫ്‌ലാറ്റിലുണ്ടായിരുന്നു.

പുലിയെ അകത്തിട്ട് പൂട്ടി, ആളുകള്‍ ഫ്‌ലാറ്റിന് പുറത്തിറങ്ങി ബഹളം വെച്ചു, തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സും വനംവകുപ്പും സ്ഥലത്തെത്തുന്നത്. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. പുലിയുടെ സാന്നിദ്ധ്യം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.

Similar News