കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്; പ്രഖ്യാപനം മാറ്റിവെച്ചു

Update: 2025-12-18 12:02 GMT

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു അവാര്‍ഡ് പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. പ്രഖ്യാപനം മാറ്റിവെച്ചതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

സാഹിത്യ പുരസ്‌കാര നിര്‍ണയവുമായി ബന്ധപ്പെട്ട് അക്കാദമി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ വ്യാഴാഴ്ച രാവിലെ അന്തിമയോഗങ്ങള്‍ നടത്തിയിരുന്നു. ശേഷം ഉച്ചക്ക് അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് എന്താണ് പ്രഖ്യാപനം മാറ്റിവെക്കാനിടയായതെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Similar News