ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവര്‍ഷം വിലക്ക്; നടപടി ഉത്തേജകപരിശോധനയ്ക്ക് വിസമ്മതിച്ചതിനും സാംപിള്‍ നല്‍കാത്തതിനും

ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവര്‍ഷം വിലക്ക്

Update: 2024-11-27 02:13 GMT

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവര്‍ഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) ആണ് വിലക്കേര്‍പ്പെടുത്തിയത്. ഉത്തേജകപരിശോധനയ്ക്ക് വിസമ്മതിച്ചതിനും സാംപിള്‍ നല്‍കാത്തതിനാലുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍ 23ന് പുനിയയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ലോക സംഘടനയായ യു.ഡബ്ല്യു.ഡബ്ല്യുവും സസ്‌പെന്‍ഡ് ചെയ്തു. അപ്പീലിനെ തുടര്‍ന്ന് മെയ് 31 ന് സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു. ഒടുവില്‍ വാദം കേട്ട ശേഷമാണ് നാല് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 23 മുതലാണ് നടപടി പ്രാബല്യത്തില്‍ വന്നത്.

സസ്‌പെഷന്‍ കാലയളവില്‍ ഗുസ്തിയില്‍ പങ്കെടുക്കാനോ വിദേശത്ത് കോച്ചിംഗ് അവസരങ്ങള്‍ തേടാനോ അനുവദിക്കില്ല. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളില്‍ ഒരാളിയിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു താരം. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയ താരം കൂടിയാണ് പുനിയ.

Tags:    

Similar News