പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും വില കൂടും; പുതിയ നികുതി ഘടന ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Update: 2026-01-01 06:22 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള ജിഎസ്ടി കോംപന്‍സേഷന്‍ സെസ്സിന് പകരമായാണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്. പാന്‍മസാലയ്ക്ക് പ്രത്യേക സെസ്സും പുകയില ഉല്പന്നങ്ങള്‍ക്ക് അധിക എക്സൈസ് ഡ്യൂട്ടിയുമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ വിജ്ഞാപന പ്രകാരം ഫെബ്രുവരി ഒന്ന് മുതല്‍ സിഗരറ്റ്, പാന്‍മസാല, മറ്റ് പുകയില ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടി നിരക്കായിരിക്കും ഈടാക്കുക. എന്നാല്‍ ബിഡിക്ക് ഇത് 18 ശതമാനമായിരിക്കും. ഇതിനു പുറമെ പാന്‍മസാല ഉല്പന്നങ്ങള്‍ക്ക് 'ഹെല്‍ത്ത് ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സെസ്സ്' (ഒലമഹവേ മിറ ചമശേീിമഹ ടലരൗൃശ്യേ ഇല)ൈ കൂടി നല്‍കേണ്ടി വരും.ച്യൂയിംഗ് ടുബാക്കോ, ജര്‍ദ, ഗുഡ്ഖ തുടങ്ങിയവ നിര്‍മ്മിക്കുന്ന പാക്കിംഗ് മെഷീനുകളുടെ ഉല്പാദന ശേഷി കണക്കാക്കിയാകും ഇനി നികുതി നിര്‍ണ്ണയിക്കുക. ഇതുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. നിലവില്‍ ഈ ഉല്പന്നങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള ജിഎസ്ടി കോംപന്‍സേഷന്‍ സെസ്സ് ജനുവരി 31-ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കുന്നത്. ഇതോടെ പുകയില ഉല്പന്നങ്ങളുടെ വിപണി വിലയില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ട്.

Similar News