ജയിലിലെ ഭക്ഷണം ആരോഗ്യ പ്രശ്നമുണ്ടാക്കുന്നു; നടി പവിത്രാ ഗൗഡയ്ക്ക് ഒരു നേരം വീട്ടിലെ ഭക്ഷണം നല്‍കാന്‍ അനുമതി

നടി പവിത്രാ ഗൗഡയ്ക്ക് ഒരു നേരം വീട്ടിലെ ഭക്ഷണം നല്‍കാന്‍ അനുമതി

Update: 2026-01-01 03:09 GMT

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന നടി പവിത്രാ ഗൗഡയ്ക്ക് ഒരു നേരം വീട്ടില്‍നിന്ന് ഭക്ഷണമെത്തിക്കാന്‍ അനുമതി. ദിവസവും ഒരുനേരം വീട്ടിലെ ഭക്ഷണം നല്‍കാന്‍ കോടതി അനുമതി നല്‍കി. ജയിലിലെ ഭക്ഷണം ആരോഗ്യ പ്രശ്നമുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി നടി കോടതിയെ സമീപിക്കുകയായിരുന്നു.

കേസിലെ മറ്റു പ്രതികളായ നാഗരാജു, ലക്ഷ്മണന്‍ എന്നിവര്‍ക്കും സ്വന്തം വീട്ടില്‍നിന്നുള്ള ഭക്ഷണം നല്‍കാന്‍ അനുമതി നല്‍കി. നടന്‍ ദര്‍ശന്റെ കടുത്ത ആരാധകനായിരുന്ന രേണുകാസ്വാമിയെ 2024 ജൂണിലാണ് തട്ടിക്കൊണ്ടുപോകുകയും ക്രൂരമായ ശാരീരിക പീഡനത്തിനുശേഷം കൊലപ്പെടുത്തുകയും ചെയ്തത്.

ദര്‍ശന്റെ സുഹൃത്തായ പവിത്രാ ഗൗഡയ്ക്ക് അസഭ്യസന്ദേശങ്ങള്‍ അയച്ചതിന്റെ പേരിലായിരുന്നു നടപടി. പവിത്രയും ദര്‍ശനും അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. എന്നാല്‍, കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതോടെ വീണ്ടും ജയിലിലാകുകയായിരുന്നു. കേസില്‍ അടുത്തിടെ വിചാരണ ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News