'ഇനി ഈ മാന്യൻ ജീവിതത്തിൽ ഒരു റീൽ ചെയ്യാനായി ഇറങ്ങിത്തിരിക്കില്ല'; ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് ചാടാനായി ഫ്ലൈഓവറിൽ കയറി; ചാട്ടം പാളിയതോടെ നടുറോട്ടിൽ ശരീരം അടിച്ച് വീണു; ദൃശ്യങ്ങൾ വൈറൽ

Update: 2025-08-26 09:18 GMT

സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ ഫ്ലൈഓവറിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന ഒരു ലോറിക്ക് മുകളിലേക്ക് ചാടാനായിരുന്നു ശ്രമം. എന്നാൽ ലക്ഷ്യം പിഴച്ച് റോഡിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒരു ഫ്ലൈഓവറിന്റെ കൈവരിയിൽ കയറി യുവാവ് താഴേക്ക് ചാടാൻ തയ്യാറെടുക്കുന്നിടത്താണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്. ഈ സമയം, ചുറ്റും കൂടിയവർ 'ചാടരുത്' എന്ന് ഉറക്കെ വിളിച്ചുപറയുന്നത് കേൾക്കാമെങ്കിലും യുവാവ് ഇത് അവഗണിച്ച് താഴെ റോഡിലൂടെ വന്ന ലോറിക്ക് മുകളിലേക്ക് എടുത്തുചാടി. എന്നാൽ, വാഹനം കടന്നുപോയതിന് ശേഷമാണ് ഇയാൾ താഴെ റോഡിൽ പതിച്ചത്.

വീഴ്ചയുടെ ആഘാതത്തിൽ വേദനകൊണ്ട് പുളയുന്നതും ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവിന്‍റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. ‘@Ldphobiawatch’ എന്ന എക്സ് ഹാൻഡിലിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഇനി ഈ മാന്യൻ ജീവിതത്തിൽ ഒരു റീൽ നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യില്ല,' എന്ന അടിക്കുറിപ്പും വീഡിയോയ്‌ക്കൊപ്പമുണ്ട്.

Tags:    

Similar News