ക്വലാലമ്പൂരിൽ നിന്നെത്തിയ വിമാനത്തിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം; സംഭവം ചെന്നൈ വിമാനത്താവളത്തിൽ
By : സ്വന്തം ലേഖകൻ
Update: 2024-11-19 08:55 GMT
ചെന്നൈ: വിമാനത്തിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 37 വയസുകാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ക്വലാലമ്പൂരിൽ നിന്ന് ചെന്നൈയിയിൽ എത്തിയ വിമാനത്തിലാണ് യുവതിയെ മരിച്ചതായി കണ്ടത്. ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നാണ് നിഗമനം.
വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാന്റ് ചെയ്ത ശേഷമാണ് ജീവനക്കാർ യുവതിയെ ശ്രദ്ധിച്ചത്. ഒടുവിൽ അനക്കമില്ലെന്ന് കണ്ടതോടെ ഡോക്ടർമാരെ വിവരം അറിയിച്ചു. ഒടുവിൽ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടർമാരുടെയും നിഗമനം. മൃതദേഹം പിന്നീട് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലക്കാരിയാണ് മരിച്ച യുവതിയെന്നാണ് വിവരങ്ങൾ.