ചായയിൽ ഗുളിക കലർത്തി വീട്ടുകാരെ മയക്കും; പിൻവാതിൽ വഴി കാമുകനെ ക്ഷണിക്കും; സ്ഥിരം വരവ് പോക്കിനിടെ ഒളിച്ചോടാന്‍ തീരുമാനം; എല്ലാവരെയും ഉറക്കി കിടത്തി മുങ്ങാൻ നോക്കിയപ്പോൾ എട്ടിന്റെ പണി; സ്വന്തം മാമന്റെ വരവിൽ ട്വിസ്റ്റ്; 15-കാരിയുടെ ഗൂഢ ശ്രമം പൊളിഞ്ഞതിങ്ങനെ!

Update: 2025-05-14 10:23 GMT

ജയ്പൂർ: കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച 15-കാരിക്ക് എട്ടിന്റെ പണി. ചായയിൽ ഉറക്ക ഗുളിക കലർത്തി വീട്ടുകാരെ ഉറക്കിയ ശേഷമാണ് പെൺകുട്ടിയുടെ ഗൂഢ ശ്രമം നടന്നത്. വീട്ടുകാരെ ഉറക്ക​ഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാമുകനൊപ്പം ഒളിച്ചോടാൻ 15കാരി ശ്രമം നടത്തുകയായിരുന്നു. വീട്ടിലെ സ്വർണവും പണവും അടിച്ചുമാറ്റിയ ശേഷമാണ് ഒളിച്ചോടാൻ ശ്രമിച്ചത്.

പക്ഷെ അപ്രതീക്ഷിതമായി വീട്ടിലേക്കെത്തിയ ബന്ധു കാരണം പദ്ധതി പാളി. രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് സംഭവം. കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധു വീട്ടിൽ എത്തിയപ്പോൾ കുടുംബാംഗങ്ങളെ അബോധാവസ്ഥയിൽ കണ്ടെത്തി.

തുടർന്ന് മറ്റ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആഴ്ചകളായി പെൺകുട്ടി കുടുംബാം​ഗങ്ങൾക്ക് ചായയിൽ ഉറക്കഗുളിക ചേർത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും ​ഗാഢ നിദ്രയിലാകുമ്പോൾ കാമുകനെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. അടുത്തിടെ, പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടാൻ പദ്ധതിയിടുകയായിരുന്നു.

തുടർന്ന് ചായയിൽ ഉറക്കഗുളികയുടെ അളവ് കൂടുതലായി നൽകി. എല്ലാവരും അബോധാവസ്ഥയിലായപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ചു. എന്നാൽ, ബന്ധു വന്നതോടെ പദ്ധതി പൊളിഞ്ഞു. അഞ്ച് പേരെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News