ഗര്‍ഭച്ഛിദ്രത്തിന് മരുന്നുകഴിച്ച 17കാരി അമിത രക്ത സ്രാവത്തെ തുടര്‍ന്ന് മരിച്ചു; സുഹൃത്തായ യുവാവ് അറസ്റ്റില്‍

ഗര്‍ഭച്ഛിദ്രത്തിന് മരുന്നുകഴിച്ച 17കാരി അമിത രക്ത സ്രാവത്തെ തുടര്‍ന്ന് മരിച്ചു; സുഹൃത്തായ യുവാവ് അറസ്റ്റില്‍

Update: 2024-10-12 02:40 GMT

ചെന്നൈ: നാമക്കലില്‍ ഗര്‍ഭച്ഛിദ്രത്തിന് മരുന്നുകഴിച്ച പ്ലസ്ടു വിദ്യാര്‍ഥിനി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിയായ 17 വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ അരവിന്ദ് (23) എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഗര്‍ഭമലസിപ്പിക്കാന്‍ മരുന്നുകഴിച്ചപ്പോള്‍ അമിതരക്തസ്രാവമുണ്ടായി. ഉടന്‍ തന്നെ പെണ്‍കുട്ടിയെ സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തായ അരവിന്ദനെ കുറിച്ച് വിവരം ലഭിച്ചത്. എലച്ചിപ്പാളയം പോലീസ് അരവിന്ദിന്റെ പേരില്‍ പോക്‌സോനിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു.

Tags:    

Similar News