മെബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം; ഒളിവില്‍ പോയ പ്രതികളെ പ്രത്യേക സംഘം തമിഴ്‌നാട്ടില്‍ നിന്ന് പൊക്കി; മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍
പത്തനാപുരം: മുക്കുപണ്ടം പണയം വെച്ച് വിവിധ ബാങ്കുകളില്‍ നിന്ന് കോടിയ തട്ടി കേസില്‍ രണ്ട് പേര്‍കൂടി പിടിയില്‍. പത്തനാപുരം പോലീസാണ് പ്രതികളെ പിടികൂടിയത്. ഈ കേസില്‍ നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അവര് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുക്കുപണ്ടം നിര്‍മ്മിച്ചു നല്‍കിയ വൈക്കം തലയാട് മനയ്ക്കല്‍ ചിറ വീട്ടില്‍ ബിജു (44), ബിജുവിന്റെ സഹായിയും വിതരണക്കാരനും തട്ടിപ്പിന്റെ പ്രധാന സൂത്രധാരനുമായ കോട്ടയം മുളകുളം പെരുവ ആര്യാപ്പിള്ളില്‍ ഹൗസില്‍ അനു ചന്ദ്രന്‍ (35) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കൂട്ടാളിയായ പത്തനാപുരം മാങ്കോട് സ്വദേശി മുഹമ്മദ് ഷബീറിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പങ്കാളികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയതോടെ ഫോണ്‍ സ്വിച്ച് ഒഫ് ചെയ്ത് ഒളിവില്‍ പോയ പ്രതികളെ പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലെ ഈറോഡിലുള്ള ഒളിത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.
പത്തനാപുരം എസ്.എച്ച് ഒ ബിജു, എസ്.ഐ ശരലാല്‍, ഗ്രേഡ് എസ്.ഐ ആമീന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിഷ്ണു, ബോബിന്‍, ആദര്‍ശ്, അരുണ്‍, സൈബര്‍ എക്‌സ്‌പെര്‍ട്ട് മഹേഷ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘം ആണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പ്രതികളെ പിടികൂടിയത്. ഇവരെയും ആദ്യം അറസ്റ്റിലായ ഷബീറിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് എസ്.ഐ ശരലാല്‍ പറഞ്ഞു.