ആൺസുഹൃത്തിനൊപ്പം പോയത് വീട്ടുകാർ എതിർത്തു; കോടതിയിൽ യുവാവിനൊപ്പം പോകാനാണ് താൽപ്പര്യമെന്ന് അറിയിച്ചു; കാരാളികോണത്തുകാരി അഞ്ജന ഏഴ് മാസമായി താമസിച്ചിരുന്നത് കണ്ടക്ടറായ പങ്കാളിക്കൊപ്പം; പിന്നാലെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ; 21കാരി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയിൽ

Update: 2025-07-30 13:02 GMT

കൊല്ലം: 21കാരി ആണ്‍സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം ആയൂരിലാണ് സംഭവം.  കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.

ഏഴ് മാസമായി ആൺസുഹൃത്തായ നിഹാസിനൊപ്പമാണ് അഞ്ജന താമസിച്ചിരുന്നത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്. അഞ്ജന ഇയാളോടൊപ്പം പോയത് വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. തുടർന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു.

വിഷയം കോടതിയിലെത്തിയപ്പോൾ കോടതിയില്‍ വച്ച് യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് സൂചന. ചടയമംഗലം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Tags:    

Similar News