ശബ്ദം കേൾപ്പിക്കാതെ..കൊതുക് വല മുറിച്ച് ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടികൊണ്ട് പോകൽ; മണിക്കൂറോളം നടത്തിയ തിരച്ചിലിൽ ഓടയിൽ ദാരുണ കാഴ്ച; നാടിനെ നടുക്കിയ ആ കേസിൽ വൻ വഴിത്തിരിവ്; പ്രതിയെ കണ്ട് കുടുംബത്തിന് ഞെട്ടൽ; തെളിവ് സഹിതം പൊക്കി പോലീസ്; പ്രദേശത്ത് വ്യാപക പ്രതിഷേധം
കൊൽക്കത്ത: പുലർച്ചെ ടാർകേശ്വർ റെയിൽവേ സ്റ്റേഷന് സമീപം ചളി നിറഞ്ഞ ഓടയ്ക്ക് സമീപത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ നാലുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. കുട്ടിയുടെ മുത്തശ്ശനെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ച് വന്നിരുന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കൊതുകുവല മുറിച്ചാണ് അതിക്രമിച്ചു കടന്നയാൾ തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോർട്ടുകളുണ്ട്. റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള പ്രദേശത്ത് നിന്ന് തന്നെയാണ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രത ഏർപ്പെടുത്തിയിരുന്നു. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തിനകത്ത് നിന്നുതന്നെ കുറ്റവാളി ഉണ്ടാവാം എന്ന നിഗമനത്തിലെത്തിയത്. തുടർന്ന് പോലീസ് മുത്തശ്ശനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
താര്‍ക്കേശ്വറിലെ റെയില്‍വേ ഷെഡ്ഡില്‍ കൊതുകുവലയ്ക്കുള്ളില്‍ കട്ടിലില്‍ മുത്തശ്ശിക്കൊപ്പമാണ് കുട്ടി ഉറങ്ങിയിരുന്നത്. അവിടെനിന്ന് കുട്ടിയുടെ കൊതുകുവല മുറിച്ചാണ് അക്രമി അവളെ എടുത്തുകൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. ബഞ്ചാര സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്.
'അവള്‍ എന്റെ കൂടെയാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ നാലുമണിയോടെ ആരോ അവളെ എടുത്തുകൊണ്ടുപോയി. എപ്പോഴാണ് അവളെ കൊണ്ടുപോയതെന്ന് ഞാന്‍ അറിഞ്ഞതുപോലുമില്ല. ആരാണ് അവളെ കൊണ്ടുപോയതെന്ന് എനിക്കറിയില്ല. അവര്‍ കൊതുകുവല മുറിച്ച് അവളെ കൊണ്ടുപോവുകയായിരുന്നു. അവളെ നഗ്‌നയായ നിലയിലാണ് കണ്ടെത്തിയത്.' കീറിയ വല കാണിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.
'അവര്‍ ഞങ്ങളുടെ വീടുകള്‍ തകര്‍ത്തതുകൊണ്ടാണ് ഞങ്ങള്‍ തെരുവില്‍ താമസിക്കുന്നത്. ഞങ്ങള്‍ എവിടെ പോകും? ഞങ്ങള്‍ക്ക് വീടുകളില്ല.' കണ്ണീരടക്കിക്കൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു. പിറ്റേന്ന് ഉച്ചയ്ക്ക് താര്‍ക്കേശ്വര്‍ റെയില്‍വേയുടെ അഴുക്കുചാലിന് സമീപം രക്തത്തില്‍ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഹൂഗ്ലി റൂറല്‍ പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നില ഗുരുതരമാണെന്ന് പറയപ്പെടുന്ന പെണ്‍കുട്ടി താര്‍ക്കേശ്വര്‍ ഗ്രാമീണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
