പെൺകുട്ടിയെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചത് അമ്മയുടെ സഹായത്തോട; പല ദിവസങ്ങളിലും ഇതേ സ്ഥലത്ത് എത്തിച്ച് പ്രലോഭിപ്പിച്ച് ക്രൂരത; മലപ്പുറത്തെ ആ കേസിൽ വീണ്ടും അറസ്റ്റ്; തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ മുറി അനുവദിച്ച ലോഡ്ജ് നടത്തിപ്പുകാരനെയും പൊക്കി പോലീസ്
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട്, പ്രതിക്ക് ലോഡ്ജിൽ മുറി അനുവദിച്ച നടത്തിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. താഴേക്കോടിൽ താമസിക്കുന്ന കുന്നപ്പള്ളി വീട്ടിൽ അൻഷാദ് (33) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
സംഭവത്തിൽ കുട്ടിയുടെ മാതാവ് ഉൾപ്പെടെ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിൻ്റെ ഭാഗമായി അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ, പ്രതി പെൺകുട്ടിയെ ലോഡ്ജിലേക്ക് കൊണ്ടുവന്നപ്പോൾ യാതൊരുവിധ തിരിച്ചറിയൽ രേഖകളും വാങ്ങുകയോ പരിശോധിക്കുകയോ ചെയ്യാതെ മുറി നൽകിയതായി പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ പ്രതിക്ക് സഹായം ചെയ്തുകൊടുത്തതായും കണ്ടെത്തി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതി പല ദിവസങ്ങളിലായി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മാതാവിൻ്റെയും മറ്റു ചിലരുടെയും സഹായത്തോടെയാണ് ഇത് നടന്നതെന്നും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.