സ്വകാര്യ ബാങ്കിന്റെ പേരില്‍ വ്യാജ എന്‍ഒസി തയാറാക്കി; ഇരുപത് വാഹനങ്ങള്‍ മറിച്ചു വിറ്റ് രണ്ടരക്കോടി രൂപ തട്ടി: ഇടുക്കി സ്വദേശിയായ പ്രതിയെ മുംബൈയില്‍ നിന്നും പിടികൂടി പോലിസ്

ബാങ്കിന്റെ പേരിൽ വ്യാജ എൻഒസി; 2.5 കോടി തട്ടിയ പ്രതി അറസ്റ്റിൽ

Update: 2024-11-12 00:06 GMT

കൊച്ചി: സ്വകാര്യ ബാങ്കിന്റെ പേരില്‍ വ്യാജ എന്‍ഒസി തയാറാക്കുകയും 20 വാഹനങ്ങള്‍ മറിച്ചു വില്‍ക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. ഇത്തരത്തില്‍ വാഹനങ്ങള്‍ മറിച്ചു വിറ്റ് രണ്ടര കോടി രൂപയുടെ തട്ടപ്പ് നടത്തിയ മുംബൈയില്‍ താമസക്കാരനായ ഇടുക്കി ഉടുമ്പന്‍ചോല മുണ്ടക്കല്‍ സൗജി മാത്യുവാണു (50) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.

ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി നോക്കിയിരുന്ന പ്രതി ബാങ്കിന്റെ രേഖകള്‍ കൈവശപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. മുംബൈയിലെ കല്യാണില്‍ നിന്നാണു പ്രതിയെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്നു വായ്പയെടുത്തു കാര്‍ വാങ്ങിയ ശേഷം തിരിച്ചടവു മുടങ്ങിയ ഉപയോക്താക്കളെയാണു സൗജി കബളിപ്പിച്ചത്.

തട്ടിയെടുത്ത വാഹനങ്ങളുടെ വ്യാജ എന്‍ഒസി ആര്‍ടി ഓഫിസില്‍ നല്‍കി ഈ വാഹനങ്ങള്‍ പുതിയ ഉടമകള്‍ക്കു രജിസ്റ്റര്‍ ചെയ്തു നല്‍കിയതായും പൊലീസ് കണ്ടെത്തി. ബാങ്കിന്റെ ഹോളോഗ്രാം പതിച്ച എന്‍ഒസിയാണു പ്രതി തയാറാക്കിയത്.

ബാങ്കിനു വായ്പ കുടിശിക വരുത്തിയ 56 വാഹനങ്ങളുടെ വ്യാജ എന്‍ഒസി ഇയാള്‍ തയാറാക്കി സൂക്ഷിച്ചിരുന്നതായും കൂടുതല്‍ വാഹനങ്ങള്‍ മറിച്ചു വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News