'പണി പാളിയെന്ന തോന്നണേ...'; ഹോട്ടലിൽ കയറി അടിച്ചുപൂസായി ഫുൾ ബഹളം; വിദേശ വനിതയെ കണ്ടതും മോശമായി പെരുമാറി സ്വഭാവം; അവിടെ വന്നവർക്കെല്ലാം ശല്യമായി ആ മലയാള നടൻ; പോലീസ് സ്റ്റേഷനിലും പ്രകോപനം; നടൻ വിനായകൻ വീണ്ടും കസ്റ്റഡിയിലാകുമ്പോൾ!
കൊല്ലം: പൊതുസ്ഥലങ്ങളിലും താമസിക്കുന്ന ഫ്ലാറ്റിലും മദ്യപിച്ച് ബഹളം ഉണ്ടാക്കി വാർത്തകളിൽ പലപ്രാവശ്യം ഇടം പിടിച്ച മലയാള സിനിമ താരമാണ് നടൻ വിനായകൻ. ഇപ്പോഴിതാ, വീണ്ടും വിനായകനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടൻ വിനായകനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം നടന്നത്. മദ്യപിച്ച നടൻ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പോലീസെത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷം താരം പോലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി.
തന്നെ എന്തിനാണ് സ്റ്റേഷനിൽ പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് വിനായകൻ ചോദിക്കുന്നു. വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവർത്തകരുമായി സംഘർഷമുണ്ടാക്കുകയും ചെയ്തു.
അതേസമയം, ഹോട്ടൽ ജീവനക്കാരൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകൻ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയെന്നും പറയുന്നുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് വിനായകൻ തട്ടിക്കയറി.
തന്നെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് ഒരു പരാതി നൽകാനുണ്ടെന്നും പറഞ്ഞാണ് നടൻ ബഹളം വച്ചത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീടാണ് അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.