അഫ്സാന്റെ മൃതദേഹത്തിനു ചുറ്റും അഞ്ഞൂറു രൂപയുടെ നോട്ടുകള്‍ വിതറിയത് എന്തിന്? ട്യൂഷന് പോയ ഫര്‍സാനയെ വീട്ടിലേക്ക് കൊണ്ടു വന്നത് മൂന്ന് മണിക്ക് ശേഷം; സാമൂഹിക ബന്ധമില്ലാത്ത പ്രശ്‌നക്കാരനല്ലാത്ത പയ്യനെന്ന് നാട്ടുകാര്‍; വെഞ്ഞാറമൂട്ടിലേത് ലഹരി കൊലയോ?
തിരുവനന്തപുരം: ആറു മണിക്കൂര്‍ കൊണ്ട് അഫാന്‍ അഞ്ചു പേരെ കൊന്നു. ഉച്ചയ്ക്കാണ് മുത്തശ്ശിയെ കൊന്നത് എന്നാണ് നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ഇത് വ്യക്തമാകും. വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ അഫാന്‍(23) ആണ് മുത്തശ്ശി, ഇളയ സഹോദരന്‍, പിതാവിന്റെ ജ്യേഷ്ഠന്‍, അദ്ദേഹത്തിന്റെ ഭാര്യ, പെണ്‍സുഹൃത്ത് എന്നിവരെ മൂന്നു വീടുകളിലെത്തി കൊലപ്പെടുത്തിയത്. മുത്തശി ഒറ്റയ്ക്കാണ് താമസം. വൈകിട്ടോടെ ഇവിടെ മകള്‍ എത്തി. അപ്പോള്‍ മരണം അറിഞ്ഞു. തലയ്ക്ക് അടിച്ചു വീണു മരിച്ചുവെന്നാണ് ഏവരും ആദ്യം കരുതിയത്. ഈ മരണം അറിയിക്കാന്‍ ഉമ്മയുടെ മകനെ ഫോണില്‍ വിളിച്ചു. എടുത്തില്ല. ഇതോടെ അന്വേഷിച്ചെത്തിയവര്‍ അഞ്ചരയോടെ അവിടെ നടന്ന ക്രൂര കൊലയെ കുറിച്ച് അറിഞ്ഞു. ഇതും പോലീസിന് മുന്നിലെത്തി. ഇതിന് ശേഷമായിരുന്നു വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെത്തിയുള്ള അഫാന്റെ കുറ്റസമ്മതം. ഇതോടെ വെഞ്ഞാറമൂട്ടിലെ വീട്ടിലും പോലീസ് എത്തി. ഇതോടെ ചിത്രം വ്യക്തമായി. വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ അഫാന്‍(23) ആണ് മുത്തശ്ശി, ഇളയ സഹോദരന്‍, പിതാവിന്റെ ജ്യേഷ്ഠന്‍, അദ്ദേഹത്തിന്റെ ഭാര്യ, പെണ്‍സുഹൃത്ത് എന്നിവരെ മൂന്നു വീടുകളിലെത്തി കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഫാന്റെ മാതാവ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വെഞ്ഞാറമൂട് പേരുമലയിലെ വീട്ടില്‍ തലയ്ക്കും മുഖത്തും അടിയേറ്റു വികൃതമായ നിലയിലാണ് മൂന്നുപേരെയും കണ്ടെത്തിയത്. ഇതില്‍ ഒന്‍പതാം ക്ലാസുകാരന്‍ അഫ്സാന്റെ മൃതദേഹത്തിനു ചുറ്റും അഞ്ഞൂറു രൂപയുടെ നോട്ടുകള്‍ വിതറിയ നിലയിലായിരുന്നു. സ്വീകരണമുറിയില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു അഫ്സാന്റെ മൃതദേഹം. അടുത്ത മുറയിലായിരുന്നു ഷെമി പരിക്കേറ്റു കിടന്നത്. ഇവര്‍ കണ്ണു തുറക്കുന്നതു കണ്ടാണ് പോലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചത്. മുകളിലത്തെ നിലയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് ഫര്‍സാനയുടെ മൃതദേഹം കണ്ടത്. അമ്മയേയും ഫര്‍സാനയേയും കൊന്ന ശേഷമാണ് കുഞ്ഞനുജനെ വകവരുത്തിയത് എന്നാണ് സൂചന. ബൈക്കില്‍ ചുറ്റികയുമായി അഫാന്‍ സഞ്ചരിക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ചികില്‍സയിലുള്ള അഫാന്റെ അമ്മയുടെ മൊഴി പോലീസ് കഴിയുന്നതും വേഗം രേഖപ്പെടുത്തും. ഇതിലൂടെ സത്യം വ്യക്തമാകുമെന്നാണ് സൂചന. ലഹരിയുടെ അതിപ്രസരത്തിലാണ് കൊലയെന്നാണ് നിഗമനം. സാമൂഹിക ബന്ധമില്ലാത്ത പ്രശ്‌നക്കാരനല്ലാത്ത പയ്യനെന്ന് നാട്ടുകാര്‍ പറയുന്നു.
അഫാന്‍ കൊലപ്പെടുത്തിയ പെണ്‍സുഹൃത്ത് ഫര്‍സാന പഠിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണു വീട്ടില്‍നിന്നിറങ്ങിയത്. അഞ്ചലില്‍ പി.ജി.ക്കു പഠിക്കുന്ന ഫര്‍സാന ട്യൂഷനു പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്. പഠനത്തിനു ശേഷമാകാം അഫാനോടൊപ്പം അയാളുടെ വീട്ടിലേക്കു പോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എതാനും ദിവസംമുന്‍പ് അഫാന്റെ വീടിനു സമീപത്തുവെച്ച് പെണ്‍കുട്ടിയെ കണ്ടതായി സമീപവാസികള്‍ പറയുന്നു. വിവാഹത്തിനു സമ്മതം തേടാനാണ് അഫാന്‍, ഫര്‍സാനയുമായി വീട്ടിലെത്തിയതെന്നാണ് കരുതുന്നത്.
ചുറ്റികകൊണ്ടുള്ള അടിയേറ്റ് തല പൊട്ടിപ്പൊളിഞ്ഞിട്ടും നിലവിളിപോലും പുറത്തുവന്നില്ല. മൂന്നു വീടുകളുടെയും സമീപത്തായി നിരവധി വീടുകളാണുള്ളത്. എന്നിട്ടും പോലീസും ആംബുലന്‍സും എത്തിയതോടെയാണ് നടക്കുന്ന കൊലപാതകവിവരം സമീപവാസികള്‍ അറിയുന്നത്. കൊലപാതകങ്ങള്‍ നടന്ന വീടുകളില്‍ ഒന്നില്‍നിന്നുപോലും അസ്വാഭാവികമായ ശബ്ദങ്ങളൊന്നും കേട്ടില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. പേരുമലയിലെ വീട്ടില്‍നിന്ന് പോലീസ് സ്റ്റേഷനിലേക്കു പോയപ്പോള്‍ അഫാന്‍ വീട് ഭദ്രമായി പൂട്ടി. ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട ശേഷമായിരുന്നു പോലീസില്‍ കീഴടങ്ങി കുറ്റസമ്മതം നടത്താന്‍ സ്റ്റേഷനിലേക്കെത്തിയത്. കൊലയ്ക്ക് ശേഷം അഫാന്‍ കുളിച്ച് വൃത്തിയാവുകയും ചെയ്തു. കൂട്ടക്കൊലയ്ക്കു ശേഷം പ്രതി ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതവും നടത്തി. പോലീസെത്തിയാണ് മൂന്നു വീടുകളില്‍നിന്നായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എലിവിഷം കഴിച്ചെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെട്ടേറ്റ മാതാവ് ഷമി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കാന്‍സര്‍ രോഗിയായ ഇവര്‍ ഗുരുതരാവസ്ഥയിലാണ്. തലയ്ക്കും മുഖത്തുമാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ചുറ്റികകൊണ്ടാണ് ഇവരെ ആക്രമിച്ചതെന്നാണ് അഫാന്‍ പോലീസിനു മൊഴിനല്‍കിയത്. പിതാവിന്റെ സഹോദരനും മാതാവുമടക്കമുള്ളവര്‍ സാമ്പത്തികസഹായം നല്‍കാത്തതിനാലാണ് അവരെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് അഫാന്റെ മൊഴി. എന്നാല്‍, അഫാന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്.