കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞാല്‍ 1000 രൂപ! മൊബൈല്‍ ഫോണ്‍ എത്തിച്ചാല്‍ 1000 മുതല്‍ 2000 വരെ കൂലി; 'ഡെലിവറി', എറിയാന്‍ പ്രത്യേക സിഗ്‌നല്‍; പിടിയിലായതോടെ പൊളിഞ്ഞത് അക്ഷയിന്റെ സക്‌സസായ 'സ്റ്റാര്‍ട്ടപ്പ്'; മൊബൈല്‍ എറിഞ്ഞ് നല്‍കിയ സംഘത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പെട്ടവരും
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞാല്‍ 1000 രൂപ!
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഫോണ്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ പിടിലിയയ പനങ്കാവ് സ്വദേശി കെ അക്ഷയിന്റെ മൊഴിയുടെ വിശദംശങ്ങള്‍ പുറത്തുവന്നു. സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ എത്തിക്കാന്‍ കൃതമായി കൂലിയുണ്ടെന്നാണ് പ്രതി അക്ഷയ്‌യുടെ മൊഴി. മൊബൈല്‍ എറിഞ്ഞ് നല്‍കിയാല്‍ 1000 മുതല്‍ 2000 വരെ കൂലി ലഭിക്കും. ജയിലിനകത്തെ അടയാളങ്ങള്‍ നേരത്തെ അറിയിക്കും. ആഴ്ച്ചയില്‍ ഒരു ദിവസം ഇതിനായി തെരഞ്ഞെടുക്കുമെന്നും പൊലീസിന് പ്രതി മൊഴി നല്‍കി.
മതിലിന് അകത്ത് നിന്ന് സിഗ്‌നല്‍ കിട്ടിയാല്‍ പുറത്തു നിന്ന് എറിഞ്ഞു കൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞു കൊടുത്താല്‍ 1000 രൂപ കിട്ടുമെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ അക്ഷയിയുടെ മൊഴി. മൊബൈല്‍ എറിഞ്ഞ് നല്‍കിയ സംഘത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പെട്ടവരുമുണ്ടെന്നാണ് വിവരം. കാലങ്ങളായി വിജയകരമായി നടന്നുവന്ന സംഭവമാണ് അക്ഷയ് പിടിയിലായതോടെ പൊളിഞ്ഞത്. കഴിഞ്ഞദിവസമാണ് തടവുകാര്‍ക്ക് ഫോണ്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി കെ. അക്ഷയ് പിടിയിലായത്. ജയില്‍ പരിസരത്തേക്ക് കടന്നാണ് അക്ഷയ് മൊബൈല്‍ എറിഞ്ഞു നല്‍കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധിയില്‍ പെട്ട വാര്‍ഡന്‍മാരാണ് ഇയാളെ പിടികൂടിയത്.
മൊബൈല്‍ ഫോണിനൊപ്പം ബീഡിയും പുകയില ഉല്‍പന്നങ്ങളും എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. അക്ഷയ്‌ക്കൊപ്പം രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ വാര്‍ഡന്‍മാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള അന്വേഷണം കണ്ണൂര്‍ ടൗണ്‍ പൊലീസ് തുടരുകയാണ്. ജയിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കല്‍ വരുമാന മാര്‍ഗമാണെന്നാണ് അക്ഷയ് നല്‍കിയ മൊഴി.
കഴിഞ്ഞ ദിവസം പുതിയതെരു സ്വദേശി അക്ഷയിയെ സാധനങ്ങള്‍ എറിഞ്ഞു കൊടുക്കാന്‍ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. മൊബൈല്‍ ഫോണിനൊപ്പം ബീഡിയും പുകയില ഉല്‍പന്നങ്ങളും എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും ജയിലില്‍നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു. ജയില്‍ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി പരിശോധന നടത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണു മൊബൈല്‍ പിടിച്ചത്. രണ്ടാഴ്ച മുന്‍പും മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു.
കണ്ണൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സുഖമമായി നടക്കുന്നുണ്ടെന്നു ജയില്‍ ചാടി പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സമിതി പരിശോധന പൂര്‍ത്തിയാക്കിയപ്പോഴും ഫോണുകല്‍ കണ്ടെത്തിയരിന്നു. ന്യൂ ബ്ലോക്കില്‍ കല്ലിനടിയിലും കുളിമുറിയിലെ ജനാലയിലും ഒളിപ്പിച്ച നിലയിലായിരുന്നു അന്ന് ഫോണുകള്‍ ലഭിച്ചത്.
ജയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകുയം ഇവര്‍ ജയിലിലെത്തി പരിശോധന നടത്തിയിരുന്നു. ജയിലില്‍ മൊത്തത്തില്‍ പരിഷ്‌കാരം നടത്തേണ്ടി വരുമെന്നാണ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചത്.