അഖിലയും ബിനുവും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തില്‍; ആലുവയിലെ തോട്ടുങ്ങല്‍ ലോഡ്ജില്‍ പലതവണ ഇരുവരും ഒരുമിച്ചെത്തി; ഇന്നലെ മുറി ബുക്ക് ചെയ്തതും പണമടച്ചതും അഖില; മദ്യപാനത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടതോടെ ബിനുവിന് നിയന്ത്രണം വിട്ടു; ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയത് മദ്യലഹരിയില്‍
അഖിലയും ബിനുവും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തില്‍
ആലുവ: ആലുവയിലെ ലോഡ്ജില്‍ യുവതിയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് നേര്യമംഗലം സ്വദേശിയായി ബിനുവാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മദ്യലഹരിയില്‍ പെട്ടന്നുള്ള പ്രകോപനത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
ആലുവ നഗരത്തിലെ തോട്ടുങ്ങല്‍ എന്ന ലോഡ്ജിലാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ലോഡ്ജില്‍ ആദ്യമെത്തിയത് ബിനുവാണ്. പിന്നാലെ അഖിലയും അവിടേക്കെത്തി. പിന്നീട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന അഖിലയുടെ ആവശ്യത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം മൂര്‍ഛിച്ചതോടെ അഖിലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അഖില നേരത്തെ വാഴക്കുളത്തെ ഹോസ്റ്റലില്‍ വാര്‍ഡനായി ജോലി ചെയ്തിരുന്നു. ബിനു, മൊബൈല്‍ ടവര്‍ മെയിന്റനന്‍സ് കമ്പനിയിലെ ഡ്രൈവറായിരുന്നു. ഏറെനാളായി അടുപ്പത്തിലായിരുന്ന ഇരുവരും മുമ്പ് പല തവണ ലോഡ്ജില്‍ മുറി എടുത്തിട്ടുണ്ട്. പലപ്പോഴും രണ്ട് ദിവസത്തോളം ഇവിടെ താമസിച്ചിട്ടുമുണ്ട്. ഇന്നലെ മുറി ബുക്ക് ചെയ്തതും പണമടച്ചതും അഖിലയായിരുന്നു,വെന്നാണ് ലോഡ്ജ് ജീവനക്കാരന്‍ പോലീസിന് നല്‍കിയ മൊഴി.
രാത്രി എട്ടരയോടെ ഇരുവരും ലോഡ്ജിലെത്തി. തുടര്‍ന്ന ബിനു മദ്യപിച്ചു. മദ്യപാനത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. മുമ്പ് പലതവണ തന്റെ വീടിന്റെ പരിസരത്തെത്തി വിവാഹ കാര്യം പറഞ്ഞ് നാട്ടുകാരുടെ മുന്നില്‍ അഖില തന്നെ അപമാനിച്ചിരുന്നു. ഇന്നലെ വീണ്ടും വിവാഹക്കാര്യം പറഞ്ഞതോടെ ബിനു പ്രകോപിതനായി. ഇരുവര്‍ക്കും ഇടയില്‍ വാക്ക് തര്‍ക്കം ഉണ്ടായി. വാക്കു തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിനിടെ അഖിലയുടെ ഷോള്‍ ഉപയോഗിച്ച് കഴുത്തു മുറുക്കുകയായിരുന്നുവെന്ന് ബിനു പൊലീസിനോട് പറഞ്ഞു.
ലോഡ്ജ് മുറിയുടെ ബാത്‌റൂമിനോട് ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്. പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് കൊലപാതകം നടന്നത്. അഖില ബോധരഹിതയായി വീണതോടെ താന്‍ സുഹൃത്തിനെ വീഡിയോ കോള്‍ വിളിച്ചുവെന്ന് ബിനു പോലീസിനോട് പറഞ്ഞു. വീഡിയോ കോളില്‍ അഖില നിലത്തു കിടക്കുന്നത് കണ്ടു പരിഭ്രാന്തനായ സുഹൃത്ത് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തുമ്പോള്‍ ബിനുവും അര്‍ത്ഥബോധാവസ്ഥയിലായിരുന്നു.
ഇന്ന് രാവിലെയാണ് ആലുവാ നഗരത്തിലെ ലോഡ്ജില്‍ യുവതിയെ സുഹൃത്ത് കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തിയ വിവരം പുറത്ത് വരുന്നത്. ആലുവ നഗരത്തില്‍ തായിസ് ടെക്സ്റ്റ്ൈല്‍സിന് എതിര്‍വശം തോട്ടുംങ്കല്‍ ലോഡ്ജിലാണ് അര്‍ധരാത്രിയോടെ സംഭവമുണ്ടായത്.