ആര്‍എസ്എസ് നേതാവ് അശ്വിനി കുമാറിനെ ബസിനുള്ളില്‍ ആക്രമിച്ചു കൊലപ്പെടുത്തിയ കേസ്: മൂന്നാം പ്രതി എം വി മര്‍ഷൂക്ക് മാത്രമാണ് കുറ്റക്കാരനെന്ന് കോടതി; 13 എന്‍.ഡി.എഫ് പ്രവര്‍ത്തകരെ വെറുതെ വിട്ടു; ശിക്ഷ വിധിക്കുക 14ന്
മൂന്നാം പ്രതി എം വി മര്‍ഷൂക്ക് മാത്രമാണ് കുറ്റക്കാരനെന്ന് കോടതി
കണ്ണൂര്‍: ഹിന്ദു ഐക്യവേദി നേതാവും ' അധ്യാത്മിക പ്രഭാഷകനും ഇരിട്ടി പ്രഗതി കോളേജ് അധ്യാപകനുമായിരുന്ന ഇരിട്ടി പുന്നാട്ടെ അശ്വിനി കുമാര്‍ വധക്കേസില്‍ 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെവിടുകയായിരുന്നു.
ചാവശ്ശേരി സ്വദേശി എം വി മര്‍ഷൂക്ക് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇയാള്‍ക്കുള്ള ശിക്ഷ 14ന് വിധിക്കും. 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. 2005 മാര്‍ച്ച് 10 നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ബസിനുള്ളില്‍ വെച്ച് ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍എസ്എസ് നേതാവുമായ അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ 14 എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. നാല് പ്രതികള്‍ ബസിനുള്ളില്‍ ആക്രമിച്ചു. അഞ്ച് പേര്‍ പുറത്ത് ജീപ്പിലെത്തി ബോംബെറിഞ്ഞുവെന്നാണ് പൊലിസ് കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. പലതവണ മാറ്റിവെച്ചതിനു ശേഷമാണ് കോടതി ഇന്ന് വിധി പ്രഖ്യാപനം നടത്തിയത്.
ബി.ജെ.പി -ആര്‍എസ്.എസ് നേതാക്കള്‍ ഉള്‍പെടെ വിധി കേള്‍ക്കാന്‍ തലശേരി കോടതി വളപ്പിലെത്തിയിരുന്നു സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി കനത്ത പൊലിസ് സുരക്ഷയൊരുക്കിയിരുന്നു. ബാലഗോകുലം, എ.ബി.വി.പിയിലുടെ സാമൂഹികരംഗത്ത് എത്തിയ അശ്വിനി കുമാര്‍ സംസ്ഥാന തലത്തില്‍ തന്നെ അറിയപ്പെടുന്ന അധ്യാത്മിക പ്രാസംഗികനാണ്.