കടുത്ത മാനസിക സമ്മര്‍ദം; ഇനി ജീവിക്കണ്ട; ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ഫോണിലെ ചിത്രങ്ങളും മെസേജുകളും ഡിലീറ്റ് ചെയ്ത നിലയില്‍; ആത്മഹത്യ എന്ന് പോലീസ് നിഗമനം: അന്വേഷണം ആരംഭിച്ചു

Update: 2024-12-03 03:54 GMT

സൂറത്ത്: ഗുജറാത്തില്‍ തന്റെ വീടിനുള്ളില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സൂറയിലെ ആല്‍ത്താന്‍ വാര്‍ഡ് വനിതാ വിഭാഗം പ്രസിഡന്റായ ദീപിക പട്ടേലിനെയാണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് ദീപകയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് ഇവര്‍ സുഹൃത്തും ബിജെപി നേതാവുമായ ചരാഗ് സോളങ്കിയുമായി നിരവധി സംസാരിച്ചിരുന്നതായി പോലീസ് പറഞ്ഞു. കുട്ടികള്‍ താഴെ കളിക്കുകയും ഭര്‍ത്താവ് ജോലി സ്ഥലത്തും ആയിരുന്ന സമയത്താണ് ദീപിക ആത്മഹത്യ ചെയ്തത്.

തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ആത്മഹത്യ കുറിപ്പുകള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും ജീവിക്കാന്‍ താല്‍പര്യമില്ലെന്നുമാണ് ദീപിക പറഞ്ഞത്. ചിരാഗ് സോലങ്കിയും അവരുടെ കുടുംബവും ഉടനെ സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചിരാഗും കുടുംബവും വീട്ടിലെത്തുമ്പോള്‍ ദീപികയുടെ മുറിയുടെ വാതില്‍ അടച്ച നിലയിലായിരുന്നു. വാതില്‍ ഇടിച്ച് തുറന്നാണ് ദീപികയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടികളാണ് ഭര്‍ത്താവിനെ വിളിച്ച് കാര്യം പറയുന്നത്. ചിരാഗ് ആശുപത്രിയിലേക്കുള്ള ആംബുലന്‍സും വിളിച്ചു.

ദീപികയുടെ രണ്ട് ഫോണുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ഫോട്ടോസും ചില മെസേജുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. തുടര്‍ന്ന് ഫോണ്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവും മക്കളുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന ദീപിക സാമ്പത്തികമായും മികച്ച അവസ്ഥയിലുള്ള വ്യക്തിയായിരുന്നുവെന്നും ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് വിശദമാക്കി.

ചിരാഗ് സോളങ്കിയുമായി ദീപിക നിരന്തര സംസാരിച്ചിരുന്നതായി ഫോണ്‍ റെക്കോര്‍ഡില്‍ നിന്ന് വ്യക്തമായതായും. ദിവസവും 20 മുതല്‍ 25 തവണ വരെ ഇവര്‍ പരസ്പരം വിളിച്ചിരുന്നതായും പൊലീസ് വിശദമാക്കി. അഞ്ച് വര്‍ഷം മുന്‍പാണ് ദീപിക ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്.

Tags:    

Similar News