വിവാഹം ആഘോഷമായി കഴിഞ്ഞു; പെട്ടെന്ന് വധുവിന് അമ്മയെ നോക്കാൻ പോകണമെന്ന് വാശി; നിന്റെ ഇഷ്ടംപോലെ ആയിക്കോ..എന്ന് വരൻ; രാത്രിയായപ്പോൾ വിളിച്ചുനോക്കി; ഏട്ടായി...ഞാൻ ഇപ്പോൾ വരാമെന്ന് മറുപടി; വിവാഹപ്പെട്ടി തുറന്നപ്പോൾ പയ്യന്റെ നെഞ്ച് തകർന്നു; സ്വര്‍ണവുമായി കാന്താരി മുങ്ങിയെന്ന സത്യം മനസിലാക്കി; പരാതിയുമായി യുവാവ്!

Update: 2025-02-07 16:03 GMT

ഷിംല: വിവാഹം കഴിഞ്ഞ ദിവസം തന്നെ വരന് വധുവിന്റെ വക എട്ടിന്റെ പണി. ഹിമാചല്‍ പ്രദേശിലാണ് സംഭവം നടന്നത്. കല്യാണ ദിവസം തന്നെ വധു സ്വർണവുമായി മുങ്ങിയതാണ് സംഭവം. ഗ്രാമത്തിനെ തന്നെ ഞെട്ടിപ്പിച്ച സംഭവം ഇങ്ങനെ. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സ്വര്‍ണവും പണവുംകൊണ്ട് വധു കടന്നുകളഞ്ഞെന്ന പരാതിയുമായി യുവാവ്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ സഹി ഗ്രാമത്തിലാണ് സംഭവം നടന്നത്. ജിതേഷ് ശര്‍മ എന്ന യുവാവാണ് പോലീസില്‍ പരാതി നല്‍കിയത്.

2024 ഡിസംബര്‍ 13-നാണ് ബബിത എന്ന യുവതിയുമായി ജിതേഷിന്റെ വിവാഹം നടന്നത്. ക്ഷേത്രത്തില്‍ വെച്ച് എല്ലാ ആചാരങ്ങളോടും കൂടിയായിരുന്നു വിവാഹം. ജിതേഷിന്റെ കുടുംബാംഗങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം, ബബിത യമുനാനഗറിലെ സ്വന്തംവീട്ടിലേക്ക് പോവുകയായിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്. പോയപ്പോൾ സ്വര്‍ണവും അവര്‍ കൊണ്ടുപോയി.

രണ്ടുദിവസത്തിനുശേഷം മടങ്ങിവരാമെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും പക്ഷെ അതിനുശേഷം തന്റെ ഫോണ്‍ എടുക്കുന്നില്ലെന്നും ജിതേഷ് പറയുന്നു. ബല്‍ദേവ് ശര്‍മ എന്നയാളാണ് ഈ വിവാഹം ശരിയാക്കിത്തന്നതെന്നും ഒന്നരലക്ഷം രൂപ ഇയാള്‍ ഇതിനായി കൈപ്പറ്റിയിരുന്നെന്നും ജിതേഷ് വ്യക്തമാക്കി.

ബബിത പോയതിന് പിന്നാലെ ബല്‍ദേവിനെ ബന്ധപ്പെട്ടെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ജിതേഷ് പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും ഹാമിര്‍പുര്‍ എസ്.പി. ഭഗത് സിങ് വ്യക്തമാക്കി.

Tags:    

Similar News