ഉറങ്ങാൻ കിടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഫോണിൽ തന്നെ; പഠിത്തത്തിലും ശ്രദ്ധയില്ല; കണ്ട് സഹികെട്ട് വഴക്കുപറഞ്ഞ് സഹോദരൻ; മൊബൈൽ എറിഞ്ഞുപൊട്ടിച്ചു; പിന്നാലെ പെൺകുട്ടി കിണറ്റിൽ ചാടി ജീവനൊടുക്കി; രക്ഷിക്കാനിറങ്ങിയ സഹോദരനും ദാരുണാന്ത്യം

Update: 2025-02-18 12:25 GMT

ചെന്നൈ: ഫോൺ ഉപയോഗത്തെ ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല. പിന്നാലെ വാക്ക് തർക്കത്തിനൊടുവിൽ സ്മാർട്ട് ഫോൺ തല്ലിപൊട്ടിച്ചു. ശേഷം നടന്നത് ഒരു നാടിനെ തന്നെ ദുഃഖത്തിലാഴ്ത്തി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും എല്ലാം പെൺകുട്ടി ഫോണിൽ തന്നെയായിരിന്നു.

അമിതമായ ഫോൺ ഉപയോഗം മൂലം കുട്ടിക്ക് പഠിത്തത്തിലും ശ്രദ്ധയില്ലാതെ ആയി. പ്ലസ് വണ്ണിൽ പഠിക്കുന്നത് കൊണ്ട് തന്നെ വീട്ടുകാർക്കും ആവലാതി ആയിരിന്നു. അങ്ങനെ ഒരു ദിവസം പെൺകുട്ടിയുടെ അമിതമായ ഫോൺ ഉപയോഗം സ്വന്തം സഹോദരൻ ചോദ്യം ചെയ്തതു. പിന്നാലെ വാക്ക് തർക്കവും അതിരൂക്ഷമായി തുടർന്ന് സഹോദരൻ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. ഇതിൽ മനംനൊന്ത പെൺകുട്ടി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. തുടർന്ന് രക്ഷിക്കാൻ ചാടിയ സഹോദരനും അതിദാരുണമായി മരിക്കുകയായിരിന്നു.

തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ഫോണിനെ ചൊല്ലിയുളള തർക്കത്തിൽ സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായത്. 18കാരനായ മണികണ്ഠനും 16കാരി പവിത്രയുമാണ് സംഭവത്തിൽ അതിദാരുണമായി മരിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പവിത്ര ഏറെ സമയം ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടിൽ തർക്കം പതിവായിരുന്നു. ഇന്നലെ രാത്രി 10 മണിക്ക് ശേഷം പവിത്രയുടെ കൈയിൽ ഫോൺ കണ്ട സഹോദരൻ വഴക്കുപറഞ്ഞു. പിന്നാലെ ഫോൺ തട്ടിപ്പറിച്ച് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.

ഫോൺ നഷ്ടമായതിൽ മനംനൊന്ത പവിത്ര അടുത്തുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. സഹോദരിയെ രക്ഷിക്കാൻ മണികണ്ഠനും കിണറ്റിലേക്ക് എടുത്തുചാടി. ഫയർഫോഴ്സ് എത്തി ഇരുവരെയും പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമം ഇപ്പോൾ നടുക്കുന്ന സംഭവത്തിന്റെ ഞെട്ടലിലാണ്. പലർക്കും ഇരുവരുടെയും മരണം വിശ്വസിക്കാൻ കൂടി കഴിയുന്നില്ല. പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News