ബസ് ഡ്രൈവർ വളയം പിടിക്കുന്നതിൽ പന്തികേട്; എല്ലാം ശ്രദ്ധിച്ച് യാത്രക്കാർ; രഹസ്യ വിവരത്തെ തുടർന്ന് പോലീസെത്തി; പരിശോധനയിൽ കണ്ടത് ഞെട്ടിപ്പിച്ചു; പോക്കറ്റിൽ വലിച്ച കഞ്ചാവിന്റെ ബാക്കി; പാതിബോധത്തിൽ ആശാൻ; കൈയ്യോടെ പൊക്കി; ലൈസൻസിന്റെ കാര്യത്തിലും തീരുമാനമായി; കോഴിക്കോട് റൂട്ടിൽ നടന്നത്!

Update: 2025-02-06 10:27 GMT

കോഴിക്കോട്: ലഹരി ഉൽപ്പന്നം വലിച്ച ശേഷം ബസ് ഓടിച്ച ഡ്രൈവറെ കൈയ്യോടെ പിടികൂടി പോലീസ്. കോഴിക്കോട് ആണ് സംഭവം നടന്നത്. ബസ് ഓടിക്കുന്നതിൽ പന്തികേട് തോന്നിയ യാത്രക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ഇയാൾ കഞ്ചാവ് വലിച്ചിരുന്നതായി കണ്ടെത്തിയത്.

പെരുമണ്ണ - കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസിലാണ് യാത്രക്കാരെ ആശങ്കയിലാക്കിയ സംഭവം നടന്നത്. ബസ് ഡ്രൈവർ ഫൈജാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ബസ് ഓടിക്കുമ്പോഴും കഞ്ചാവ് ഉപയോഗിച്ചിരിന്നു.

കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച് വന്ന ഡ്രൈവർ പന്തീരാങ്കാവ് പോലീസിന്റെ വലയിൽ കുടുങ്ങി. പെരുമണ്ണ - കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. ഇയാളുടെ പോക്കറ്റിൽ നിന്ന് വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പോലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പെരുമണ്ണ കോഴിക്കോട് റൂട്ടിൽ ഓടുന്ന KL57 J 1744 നമ്പർ റോഡ് കിംഗ് എന്ന സിറ്റി ബസ്സിലെ ഡ്രൈവർ കഞ്ചാവ് ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് എസ് ഐ സുഭാഷ് ചന്ദ്രൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഇയാളുടെ പോക്കറ്റിൽ നിന്നും വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി കണ്ടെത്തിയിട്ടുണ്ട്. ബസ്സും ഡ്രൈവറെയും സഹിതം പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Tags:    

Similar News